ഈ വിജയത്തിന് കണ്ണീരിന്‍റെ നനവ്
Friday, May 24, 2019 1:26 AM IST
കാ​സ​ർ​ഗോ​ഡ്: ""എ​ടാ കി​ച്ചൂ, ജോ​ഷീ... നി​ങ്ങ​ള്‍ പോ​യ​ശേ​ഷം ന​മ്മു​ടെ നാ​ട്ടി​ല്‍ എ​ന്തെ​ല്ലാം സം​ഭ​വി​ച്ചു... ഇ​പ്പോ​ഴി​താ മു​പ്പ​തു കൊ​ല്ല​ത്തി​നി​പ്പു​റം ഈ ​കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു ന​മ്മു​ടെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നൊ​രാ​ള്‍ ലോ​ക്‌​സ​ഭ​യി​ലേ​ക്ക് ജ​യി​ച്ചി​രി​ക്കു​ന്നു. തൊ​ട്ട​പ്പു​റ​ത്തെ ക​ണ്ണൂ​രി​ല്‍​നി​ന്നു​വ​രെ കോ​ണ്‍​ഗ്ര​സി​ന് എം​പി​യു​ണ്ടാ​കു​മ്പോ​ള്‍ ന​മ്മ​ളൊ​ക്കെ എ​ന്തു​മാ​ത്രം കൊ​തി​ച്ചി​രു​ന്ന​താ''...

ഈ ​വി​ജ​യ​ത്തി​ന് ക​ണ്ണീ​രി​ന്‍റെ ന​ന​വാ​ണ്. ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ക്കു​മ്പോ​ഴും ഓ​രോ​രു​ത്ത​രു​ടേ​യും മു​ഖ​ത്തു ദ​ർ​ശി​ച്ച​ത് ഉ​ള്ളു​നീ​റു​ന്ന വേ​ദ​ന​യാ​യി​രു​ന്നു. ക​ല്യോ​ട്ട് എ​ന്ന കൊ​ച്ചു ഗ്രാ​മ​ത്തി​ല്‍ മാ​ത്ര​മ​ല്ല, ഒ​രു​പ​ക്ഷേ കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ മി​ക്ക​യി​ട​ങ്ങ​ളി​ലും ഓ​രോ മ​ന​സും മ​ന്ത്രി​ച്ച​ത് ഈ ​വി​ജ​യ​മാ​ഘോ​ഷി​ക്കാ​ന്‍ അ​വ​ര്‍ കൂ​ടി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ എ​ന്നാ​ണ്.

ഒ​രു​പ​ക്ഷേ ഇ​ങ്ങ​നെ​യൊ​രു വി​ജ​യം ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​വ​രാ​യി​രു​ന്ന​ല്ലോ അ​വ​ർ. ജീ​വി​ച്ചി​രു​ന്ന കാ​ല​ത്ത് ഒ​രി​ക്ക​ലും ഈ ​നാ​ട്ടി​ല്‍​നി​ന്ന് ലോ​ക്‌​സ​ഭ​യി​ലേ​ക്കോ നി​യ​മ​സ​ഭ​യി​ലേ​ക്കോ സ്വ​ന്തം പാ​ര്‍​ട്ടി വി​ജ​യി​ച്ചു​കാ​ണാ​ന്‍ ഭാ​ഗ്യ​മി​ല്ലാ​തെ പോ​യ​വ​ര്‍. വെ​ട്ടി​യ​രി​യു​മ്പോ​ഴും ഒ​രു തു​ണ്ട് ജീ​വ​ന്‍ ബാ​ക്കി​വ​ച്ചി​രു​ന്നെ​ങ്കി​ല്‍ ഒ​രു​പ​ക്ഷേ ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ല്‍ നി​ന്നെ​ങ്കി​ലും ഈ ​വി​ജ​യ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ന്‍ അ​വ​ര്‍ കൂ​ടി ഉ​ണ്ടാ​കു​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ മ​റ്റേ​തൊ​രു മ​ണ്ഡ​ല​ത്തി​ലേ​യും വി​ജ​യ​ത്തി​ല്‍​നി​ന്ന് കാ​സ​ര്‍​ഗോ​ട്ടെ യു​ഡി​എ​ഫ് വി​ജ​യം വേ​റി​ട്ടു​നി​ല്‍​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്.

രാ​ഷ്‌​ട്രീ​യ​ഭേ​ദ​മി​ല്ലാ​തെ കാ​സ​ര്‍​ഗോ​ട്ടു​കാ​ര്‍ ഒ​രു​പാ​ടി​ഷ്ട​പ്പെ​ടു​ന്ന നേ​താ​ക്ക​ളി​ലൊ​രാ​ളാ​ണ് കെ.​പി. സ​തീ​ഷ് ച​ന്ദ്ര​ന്‍. തൃ​ക്ക​രി​പ്പൂ​രി​ലെ എം​എ​ല്‍​എ​യാ​യി​രി​ക്കെ എ​തി​ര്‍​പ്പാ​ര്‍​ട്ടി​ക്കാ​ര്‍​ക്കു​പോ​ലും സം​ശ​യ​മി​ല്ലാ​തെ ബ​ന്ധ​പ്പെ​ടാ​ന്‍ ക​ഴി​യു​മാ​യി​രു​ന്ന നേ​താ​വ്.

സ്വ​ന്തം പാ​ര്‍​ട്ടി​യി​ലെ ചി​ല ഉ​ള്‍​പ്പി​രി​വു​ക​ള്‍ കൊ​ണ്ടു​മാ​ത്രം അ​ര്‍​ഹി​ക്കു​ന്ന സ്ഥാ​ന​ങ്ങ​ള്‍ നി​ഷേ​ധി​ക്ക​പ്പെ​ട്ടു​വെ​ന്ന് എ​ല്ലാ​വ​രും വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ള്‍. ഒ​ടു​വി​ല്‍ വൈ​കി​വ​ന്ന അം​ഗീ​കാ​ര​മെ​ന്ന​പോ​ലെ​യാ​ണ് ലോ​ക്‌​സ​ഭാ സ്ഥാ​നാ​ര്‍​ത്ഥി​ത്വം അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യ​ത്.

നി​ഷ്പ​ക്ഷ വോ​ട്ടു​ക​ളെ ന​ന്നാ​യി സ്വാ​ധീ​നി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നു​റ​പ്പു​ള്ള സ​തീ​ഷ് ച​ന്ദ്ര​നെ​പ്പോ​ലൊ​രു നേ​താ​വ് പാ​ര്‍​ട്ടി​ക്ക് സാ​മാ​ന്യം ന​ല്ല അ​ടി​ത്ത​റ​യു​ള്ള ഈ ​മ​ണ്ഡ​ല​ത്തി​ല്‍ നാ​ൽ​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം വോ​ട്ടു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ക​യെ​ന്ന​ത് സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ആ​ര്‍​ക്കും ചി​ന്തി​ക്കാ​ന്‍ പോ​ലും ക​ഴി​യു​ന്ന​താ​യി​രു​ന്നി​ല്ല. പ​ക്ഷേ അ​തും സം​ഭ​വി​ച്ചു. ക​ണ്ണീ​രി​ന് ര​ക്ത​ത്തേ​ക്കാ​ള്‍ ശ​ക്തി​യു​ണ്ടെ​ന്ന് സ​തീ​ഷ് ച​ന്ദ്ര​നും പാ​ര്‍​ട്ടി​യും ഇ​പ്പോ​ള്‍ മ​ന​സി​ലാ​ക്കു​ന്നു​ണ്ടാ​വാം.

ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ലും ഇ​പ്പോ​ള്‍ വി​ജ​യാ​ഘോ​ഷ​ത്തേ​ക്കാ​ളും നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന​ത് കി​ച്ചു​വും ജോ​ഷി​യു​മാ​ണ്.

ഏ​തു തീ​മ​ഴ പെ​യ്താ​ലും ഏ​ത് സ്വ​ര്‍​ഗം ല​ഭി​ച്ചാ​ലും ഇ​ട​നെ​ഞ്ചി​ന്‍റെ മി​ടി​പ്പാ​യെ​രി​യും കു​ഞ്ഞ​നു​ജ​ന്മാ​രെ നി​ങ്ങ​ളെ​ന്നും..., വെ​ട്ടി​യ​രി​യു​മ്പോ​ള്‍ ഓ​ര്‍​ക്ക​ണ​മാ​യി​രു​ന്നു ത​രി​യാ​യ ക​ന​ലി​നെ ഞ​ങ്ങ​ള്‍ ചാ​ര​മാ​ക്കു​മെ​ന്ന്..., ഈ ​ജ​യം ക​ഠാ​ര രാ​ഷ്‌​ട്രീ​യ​ത്തി​ന് ഇ​ര​യാ​യ പ്രി​യ സ​ഹോ​ദ​ര​ങ്ങ​ള്‍​ക്കു​വേ​ണ്ടി.., ഇ​ത് ഞ​ങ്ങ​ളു​ടെ കി​ച്ചു​വി​ന്‍റേ​യും ജോ​ഷി​യു​ടേ​യും വി​ജ​യം, കി​ച്ചു..​ജോ​ഷി നി​ങ്ങ​ളു​ടെ ചോ​ര​കൊ​ണ്ട് ചു​വ​പ്പി​ച്ച ചെ​ങ്കൊ​ടി ഈ ​മ​ണ്ണി​ല്‍ ഇ​ല്ലാ​താ​യി​രി​ക്കു​ന്നു.., എ​ന്നി​ങ്ങ​നെ​യു​ള്ള വ​രി​ക​ള്‍​ക്കൊ​പ്പം കൃ​പേ​ഷി​ന്‍റേ​യും ശ​ര​ത് ലാ​ലി​ന്‍റേ​യും ക​ണ്ണൂ​രി​ലെ ഷു​ഹൈ​ബി​ന്‍റേ​യു​മൊ​ക്കെ ചി​ത്ര​ങ്ങ​ളാ​ണ് എ​വി​ടെ​യും. കൃ​പേ​ഷി​ന്‍റെ അ​നു​ജ​ത്തി കൃ​ഷ്ണ​പ്രി​യ​യു​ടേ​യും ശ​ര​ത്തി​ന്‍റെ സ​ഹോ​ദ​രി അ​മൃ​ത​യു​ടേ​യും വാ​ക്കു​ക​ളും മ​റ്റു​ള്ള​വ​ര്‍ ഏ​റ്റു​പാ​ടു​ന്നു. ഇ​നി ഒ​ന്നി​നും മ​ര​ണ​മി​ല്ല ഏ​ട്ടാ.. ഉ​യ​ര്‍​ന്ന് പ​റ​ക്കാ​ന്‍ പോ​കു​ക​യാ ഏ​ട്ട​ന്‍ മാ​റോ​ട് ചേ​ര്‍​ത്ത ഈ ​കൊ​ടി; ഈ ​നി​റം, ഈ ​വി​ശ്വാ​സം, കൂ​ടെ ഏ​ട്ട​ന്‍ ക​ണ്ട സ്വ​പ്‌​ന​ങ്ങ​ളും എ​ന്നാ​ണ് കൃ​ഷ്ണ​പ്രി​യ കു​റി​ച്ച​ത്.

അ​മൃ​ത​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ - ജ​ന​നാ​യ​ക​നെ​ത്തി...​തു​ട​ക്കം കു​റി​ച്ച​ത് ക​ല്യോ​ട്ടി​ന്‍റെ മ​ണ്ണി​ല്‍ നി​ന്ന്. ജോ​ഷി​യും കി​ച്ചു​വും ഉ​റ​ങ്ങു​ന്ന മ​ണ്ണി​ല്‍ നി​ന്ന്. ഇ​ത് അ​വ​രു​ടെ ആ​ഗ്ര​ഹം. അ​ത് ആ ​പാ​വ​ങ്ങ​ള്‍ ജീ​വ​ന്‍ കൊ​ടു​ത്ത് നേ​ടി. കൊ​ല​യാ​ളി പ്ര​സ്ഥാ​ന​ത്തി​ന് ജ​ന​ങ്ങ​ള്‍ ന​ല്‍​കി​യ ആ​ദ്യ​ത്തെ ശി​ക്ഷ. ഇ​നി നി​യ​മ​പ​ര​മാ​യ ശി​ക്ഷ കാ​സ​ര്‍​ഗോ​ഡ് എം​പി​യി​ലൂ​ടെ. നി​ങ്ങ​ള്‍ വെ​ട്ടാ​ന്‍ ഉ​പ​യോ​ഗി​ച്ച വാ​ളി​നേ​ക്കാ​ള്‍ മൂ​ര്‍​ച്ച​യേ​റി​യ ജ​നാ​ധി​പ​ത്യം എ​ന്ന വാ​ളു​പ​യോ​ഗി​ച്ച് ഇ​പ്പോ​ള്‍ കൃ​പേ​ഷും ശ​ര​ത്തും രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​നി​ലൂ​ടെ നി​ങ്ങ​ളെ തി​രി​ച്ചു​വെ​ട്ടി​യി​രി​ക്കു​ന്നു എ​ന്നാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കിം കു​ന്നി​ല്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്.

സു​ഖ​മാ​യി ഉ​റ​ങ്ങി​ക്കൊ​ള്ളൂ. എ​ന്തി​നു​വേ​ണ്ടി​യാ​ണോ നി​ങ്ങ​ള്‍ ജീ​വ​ന്‍ കൊ​ടു​ത്ത​ത്, ആ ​പ്ര​സ്ഥാ​നം ഇ​ന്ന് വി​ജ​യ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ല്‍ നി​ല്‍​ക്കു​ക​യാ​ണ്. നി​ങ്ങ​ളു​ടെ സ്വ​പ്‌​ന​ങ്ങ​ള്‍ ഓ​രോ​ന്നാ​യി പൂ​വ​ണി​യു​ക​യാ​ണെ​ടാ.. എ​ന്നും കൂ​ട്ടു​കാ​ര്‍ എ​ഴു​തു​ന്നു.

ക​ണ്ണീ​രി​ല്‍ മു​ങ്ങി​യ ദി​ന​ങ്ങ​ളി​ല്‍ കോ​ട​തി​യ​ല​ക്ഷ്യ കേ​സു​ക​ള്‍ പോ​ലും കൂ​ട്ടാ​ക്കാ​തെ ക​ല്യോ​ട്ട് ഗ്രാ​മ​ത്തി​ന്‍റെ കൈ​പി​ടി​ക്കാ​നെ​ത്തി​യ ഡീ​ന്‍ കു​ര്യാ​ക്കോ​സി​ന്‍റേ​യും കി​ച്ചു​വി​ന് വീ​ടു​കെ​ട്ടി​ക്കൊ​ടു​ത്ത ഹൈ​ബി ഈ​ഡ​ന്‍റേ​യും ഉ​ജ്ജ്വ​ല വി​ജ​യ​വും ക​ല്യോ​ട്ടു​കാ​ര്‍ ഏ​റ്റു​പ​റ​യു​ന്നു.