ജ​യി​ലി​ൽ റി​മാ​ൻ​ഡ് ത​ട​വു​കാ​ര​ൻ മ​രി​ച്ചു
Friday, May 24, 2019 10:45 PM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ബ്കാ​രി കേ​സി​ൽ ഹൊ​സ്ദു​ർ​ഗ് ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ചി​ത്താ​രി മു​ണ്ട​വ​ള​പ്പി​ൽ കു​ഞ്ഞി​കൃ​ഷ്ണ​നാ​ണു (35) മ​രി​ച്ച​ത്.​നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് രാ​ത്രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല. മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി.