സു​ര​ക്ഷാ യാ​ന​ങ്ങ​ളി​ല്‍ ര​ക്ഷാഭ​ട​ന്‍​മാ​രെ നി​യ​മി​ക്കുന്നു: അപേക്ഷ നൽകാം
Saturday, May 25, 2019 1:40 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​ട​ല്‍​ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി ഫി​ഷ​റീ​സ് വ​കു​പ്പ് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന യ​ന്ത്ര​വ​ത്കൃ​ത ബോ​ട്ടി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ട​ല്‍ ര​ക്ഷാ​ഭ​ട​ന്‍​മാ​രെ നി​യ​മി​ക്കും. ക​ട​ലി​ല്‍ നീ​ന്താ​ന്‍ വൈ​ദ​ഗ്ദ്ധ്യ​മു​ള്ള​വ​രും ന​ല്ല കാ​യി​ക ശേ​ഷി​യു​ള്ള​തും 40 വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മു​ള്ള​തു​മാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യു​വാ​ക്ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. താ​ല്പ​ര്യ​മു​ള്ള​വ​ര്‍ വെ​ള്ള​ക്ക​ട​ലാ​സി​ല്‍ ത​യാ​റാ​ക്കി​യ ബ​യോ​ഡാ​റ്റ​യും അ​സി. സ​ര്‍​ജ​നി​ല്‍ കു​റ​യാ​ത്ത ഡോ​ക്ട​റി​ല്‍​നി​ന്ന് ല​ഭ്യ​മാ​ക്കി​യ ഫി​സി​ക്ക​ല്‍ ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും കേ​ര​ളാ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി പാ​സ്ബു​ക്കും സ​ഹി​തം ജൂ​ണ്‍ മൂ​ന്നി​ന് രാ​വി​ലെ 11 ന് ​ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സി​ല്‍ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഹാ​ജ​രാ​ക​ണം. ഫി​ഷ​റീ​സ് വ​കു​പ്പ് മു​ഖേ​ന പ​രി​ശീ​ല​നം ല​ഭി​ച്ച​വ​ര്‍​ക്കും മു​ന്‍​പ​രി​ച​യു​ള്ള​വ​ര്‍​ക്കും മു​ന്‍​ഗ​ണ​ന. ഫോ​ൺ-04672 202537.