ഈ​സ്റ്റ് എ​ളേ​രി​യി​ല്‍ ഡി​ഡി​എ​ഫി​ന് തി​രി​ച്ച​ടി
Saturday, May 25, 2019 1:40 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഈ​സ്റ്റ് എ​ളേ​രി​യി​ല്‍ ച​രി​ത്ര​വി​ജ​യം നേ​ടി​യ വി​മ​ത കോ​ണ്‍​ഗ്ര​സ് വി​ഭാ​ഗ​മാ​യ ജ​നാ​ധി​പ​ത്യ വി​ക​സ​ന മു​ന്ന​ണി (ഡി​ഡി​എ​ഫ്) ക്ക് ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രി​ച്ച​ടി. മാ​തൃ​സം​ഘ​ട​ന​യു​മാ​യി കാ​ര്യ​മാ​യ അ​നു​ര​ഞ്ജ​ന​ശ്ര​മ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ആ​ദ്യ​നാ​ളു​ക​ളി​ല്‍​ത​ന്നെ ഇ​ട​തു​മു​ന്ന​ണി​ക്ക് പ​ര​സ്യ​പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും സ്ഥാ​നാ​ര്‍​ഥി കെ.​പി.​സ​തീ​ഷ് ച​ന്ദ്ര​നെ പ​ങ്കെ​ടു​പ്പി​ച്ച് ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ത്തു​ക​യും ചെ​യ്ത ഡി​ഡി​എ​ഫി​ന് പ​ഞ്ചാ​യ​ത്തി​ലെ വോ​ട്ടിം​ഗ് നി​ല​യി​ല്‍ കാ​ര്യ​മാ​യ യാ​തൊ​രു സ്വാ​ധീ​ന​വും ചെ​ലു​ത്താ​നാ​യി​ല്ലെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ തെ​ളി​യി​ക്കു​ന്ന​ത്.
ഇ​ത്ത​വ​ണ പ​ഞ്ചാ​യ​ത്തി​ല്‍ ആ​കെ പോ​ള്‍ ചെ​യ്യ​പ്പെ​ട്ട 15,821 വോ​ട്ടു​ക​ളി​ല്‍ 10,041 വോ​ട്ടു​ക​ളും നേ​ടി​യ​ത് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​നാ​ണ്. കെ.​പി. സ​തീ​ഷ് ച​ന്ദ്ര​ന് 5,119 വോ​ട്ടു​ക​ളും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക്ക് 480 വോ​ട്ടു​ക​ളു​മാ​ണ് ല​ഭി​ച്ച​ത്. 2014 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 15,010 വോ​ട്ടു​ക​ള്‍ പോ​ള്‍ ചെ​യ്യ​പ്പെ​ട്ട​പ്പോ​ള്‍ യു​ഡി​എ​ഫി​ലെ ടി.​സി​ദ്ദീഖി​ന് 9,434 വോ​ട്ടു​ക​ളും എ​ല്‍​ഡി​എ​ഫി​ലെ പി. ​ക​രു​ണാ​ക​ര​ന് 4,422 വോ​ട്ടു​ക​ളു​മാ​യി​രു​ന്നു ല​ഭി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡി​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ​ല്ലാം ചേ​ര്‍​ന്ന് 6,980 വോ​ട്ടു​ക​ള്‍ നേ​ടി​യ​പ്പോ​ള്‍ യു​ഡി​എ​ഫി​ന്‍റെ വോ​ട്ടു​വി​ഹി​തം 5,467 വോ​ട്ടു​ക​ളാ​യി കു​റ​ഞ്ഞി​രു​ന്നു.
ഇ​ക്കു​റി യു​ഡി​എ​ഫി​ന്‍റെ വോ​ട്ടു​ക​ള്‍ 10,041 ആ​യി ഉ​യ​രു​മ്പോ​ള്‍ 2014 ല്‍ ​ല​ഭി​ച്ച​തി​നേ​ക്കാ​ളും 607 വോ​ട്ട് കൂ​ടു​ത​ലാ​ണ് യു​ഡി​എ​ഫി​ന് ല​ഭി​ച്ച​ത്. ആ​കെ പോ​ള്‍ ചെ​യ്ത വോ​ട്ടു​ക​ളു​ടെ എ​ണ്ണം കൂ​ടി​യി​ട്ടും ഇ​ട​തു​മു​ന്ന​ണി​ക്ക് പ​ഞ്ചാ​യ​ത്തി​ലാ​കെ വ​ര്‍​ധി​ച്ച​ത് 697 വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ്. അ​ങ്ങ​നെ​യാ​കു​മ്പോ​ള്‍ ഡി​ഡി​എ​ഫ് വോ​ട്ടു​ക​ളി​ല്‍ ഏ​റി​യ​പ​ങ്കും യു​ഡി​എ​ഫി​ലേ​ക്ക് തി​രി​ച്ചു​പോ​യ​താ​യി ക​ണ​ക്കാ​ക്കേ​ണ്ടി​വ​രും.
കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ളെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ടു​ള്ള ഒ​രു തി​രു​ത്ത​ല്‍ പ്ര​സ്ഥാ​ന​മാ​യാ​ണ് ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​ഡി​എ​ഫ് രൂ​പീ​ക​രി​ക്ക​പ്പെ​ട്ട​ത്. സം​ഘ​ട​ന​യു​ടെ നി​ല​പാ​ടു​ക​ളും വി​ക​സ​ന​ ന​യ​ങ്ങ​ളും വ്യാ​പ​ക​മാ​യ അം​ഗീ​കാ​രം നേ​ടി​യ​തി​ന്‍റെ തെ​ളി​വാ​യി​രു​ന്നു രൂ​പീ​ക​രി​ക്ക​പ്പെ​ട്ട് മാ​സ​ങ്ങ​ള്‍​ക്ക​കം പ​ഞ്ചാ​യ​ത്തി​ല്‍ ഭ​ര​ണം നേ​ടാ​നാ​യ​ത്. എ​ന്നാ​ല്‍ പി​ല്‍​ക്കാ​ല​ത്ത് ഇ​ട​തു​മു​ന്ന​ണി​യു​മാ​യി കൂ​ടു​ത​ല്‍ അ​ടു​ക്കാ​ന്‍ ന​ട​ത്തി​യ ശ്ര​മ​മാ​ണ് പ​ര​മ്പ​രാ​ഗ​ത യു​ഡി​എ​ഫ് വോ​ട്ട​ര്‍​മാ​രെ സം​ഘ​ട​ന​യി​ല്‍​നി​ന്ന് അ​ക​റ്റി​യ​തെ​ന്നാ​ണ് സൂ​ച​ന.
നേ​ര​ത്തേ ഈ​സ്റ്റ് എ​ളേ​രി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഡി​ഡി​എ​ഫ് ഇ​ട​തു​മു​ന്ന​ണി​യു​മാ​യി ചേ​ര്‍​ന്ന് ഭ​ര​ണം പി​ടി​ക്കാ​ന്‍ ന​ട​ത്തി​യ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. സ​മാ​ന​മാ​യി രീ​തി​യി​ല്‍ വി​മ​ത സം​ഘ​ട​ന ഉ​ണ്ടാ​ക്കി വി​ജ​യം നേ​ടു​ക​യും ആ​ദ്യ​കാ​ല​ത്ത് ഡി​ഡി​എ​ഫി​ന്‍റെ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്ത ക​ണ്ണൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ പി.​കെ.​രാ​ഗേ​ഷ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ വീ​ണ്ടും മാ​തൃ​സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ചു തു​ട​ങ്ങി​യി​ട്ടും ആ ​മാ​തൃ​ക സ്വീ​ക​രി​ക്കാ​ന്‍ ഡി​ഡി​എ​ഫി​ന് ക​ഴി​ഞ്ഞി​ല്ല.