യു​ഡി​എ​ഫ് ഭൂ​രി​പ​ക്ഷ​ത്തി​ൽ ബി​ജെ​പി​ക്ക് ആ​ശ​ങ്ക
Saturday, May 25, 2019 1:40 AM IST
കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കെ ബി​ജെ​പി​യു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് ക​രി​നി​ഴ​ൽ വീ​ഴ്ത്തി മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം.
ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ബി​ജെ​പി​യേ​ക്കാ​ൾ 11,113 വോ​ട്ടു​ക​ളാ​ണ് യു​ഡി​എ​ഫ് അ​ധി​കം നേ​ടി​യ​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ.​സു​രേ​ന്ദ്ര​നു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ വെ​റും 89 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു മു​സ്‌​ലിം ലീ​ഗി​ലെ പി.​ബി.​അ​ബ്ദു​ൾ റ​സാ​ഖ് ഇ​വി​ടെ വി​ജ​യി​ച്ച​ത്. അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്.
നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫി​ന്‍റെ വോ​ട്ടി​ലു​ണ്ടാ​യ ഇ​ടി​വ് ബി​ജെ​പി​ക്ക് ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കി​യി​രു​ന്നു.
ക​ന്ന​ഡ ന്യൂ​ന​പ​ക്ഷ​വി​ഭാ​ഗ​മാ​ണ് ബി​ജെ​പി​യു​ടെ പ്ര​ധാ​ന വോ​ട്ട് ബാ​ങ്ക്. ഇ​തേ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ര​വീ​ശ​ത​ന്ത്രി കു​ണ്ടാ​റി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ലൂ​ടെ പാ​ർ​ട്ടി ഈ ​മേ​ഖ​ല​യി​ൽ വ​ലി​യ മു​ന്നേ​റ്റ​മാ​ണ് പ്ര​തീ​ക്ഷി​ച്ച​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ അ​വ​ർ​ക്ക് ഇ​വി​ടെ വെ​റും 323 വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് അ​ധി​ക​മാ​യി നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്.