സി​പി​എ​മ്മി​നെ തൃ​പ്തി​പ്പെ​ടു​ത്താ​ൻ ഡി​ഡി​എ​ഫ് അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്നു: കോ​ൺ​ഗ്ര​സ്
Saturday, May 25, 2019 1:40 AM IST
ചി​റ്റാ​രി​ക്കാ​ൽ: പ​രാ​ജ​യ​ത്തി​ന്‍റെ ജാ​ള്യ​ത മ​റ​ക്കാ​നും ബാ​ക്കി​യു​ള്ള അ​ണി​ക​ൾ വി​ട്ടു​പോ​കാ​തി​രി​ക്കാ​നും സി​പി​എ​മ്മി​നെ തൃ​പ്തി​പ്പെടു​ത്താ​നും വേ​ണ്ടി ഡി​ഡി​എ​ഫ് ആ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​ണെ​ന്ന് ഈ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ആ​രോ​പി​ച്ചു. സ​മാ​ധാ​ന​പ​ര​മാ​യി വി​ജ​യാ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി​യ കോ​ൺ​ഗ്ര​സ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കുനേ​രെ ക​ല്ലും കു​പ്പി​യും വ​ലി​ച്ചെ​റി​ഞ്ഞു പ്ര​കോ​പ​നം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചു. യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സം​യ​മ​നം പാ​ലി​ച്ചു പോ​യ​തി​നു​ശേ​ഷം സ്വ​ന്തം ഗു​ണ്ട​ക​ളെ ഉ​പ​യോ​ഗി​ച്ചു വീ​ടി​നും കാ​റി​നും കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​ക്കി യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. പോ​ലീ​സ് നി​ഷ്പ​ക്ഷ​മാ​യി​പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ങ്കി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ ന​ട​ത്താ​നും മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ചി​റ്റാ​രി​ക്കാ​ൽ ടൗ​ണി​ൽ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണയോ​ഗം സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.

ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ലി​നു നേരേ അക്രമം:
പ്ര​തി​ഷേ​ധ​ യോ​ഗം ഇ​ന്ന്

ചി​റ്റാ​രി​ക്കാ​ൽ: ഡി​ഡി​എ​ഫ് നേ​താ​വും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ലി​നും വീ​ടി​നും ​നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു ചി​റ്റാ​രി​ക്കാ​ലി​ൽ പ്ര​തി​ഷേ​ധ യോ​ഗം ചേ​രും. കെ.​പി.​സ​തീ​ഷ് ച​ന്ദ്ര​ൻ, എം.​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ, മു​ൻ എം​എ​ൽ​എ എം.​കു​മാ​ര​ൻ, സാ​ബു ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.