ഉ​ണ്ണി​ത്താ​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ക്കാ​ൻ സൗ​ജ​ന്യ​യാ​ത്ര ഒ​രു​ക്കി ഓ​ട്ടോത്തൊ​ഴി​ലാ​ളി​ക​ൾ
Saturday, May 25, 2019 1:40 AM IST
തൃ​ക്ക​രി​പ്പൂ​ർ: കാ​സ​ർ​ഗോ​ഡ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്‍റെ അ​ട്ടി​മ​റി വി​ജ​യ​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച് തൃ​ക്ക​രി​പ്പൂ​ർ ടൗ​ണി​ലെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​നി​ലൂ​ടെ 35 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം മ​ണ്ഡ​ല​ത്തി​ൽ നേ​ടി​യ തി​ള​ങ്ങു​ന്ന വി​ജ​യ​ത്തി​ന്‍റെ ആ​ഹ്ലാ​ദം ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​ക്കു​ന്ന രീ​തി​യി​ൽ സൗ​ജ​ന്യ യാ​ത്ര ഒ​രു​ക്കു​ക​യാ​യി​രു​ന്നു തൃ​ക്ക​രി​പ്പൂ​രി​ലെ ഐ​എ​ൻ​ടി​യു​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ.
35 വ​ർ​ഷം ക​ഴി​ഞ്ഞു നേ​ടി​യ വി​ജ​യ​ത്തെ 35 രൂ​പ​യു​ടെ സൗ​ജ​ന്യ​ഓ​ട്ടോ യാ​ത്ര​യാ​ണ് ഇ​വ​ർ തൃ​ക്ക​രി​പ്പൂ​രി​ലെ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​ത്. തൃ​ക്ക​രി​പ്പൂ​ർ ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് 35 രൂ​പ​യു​ടെ ഓ​ട്ടം എ​ങ്ങോ​ട്ട് പോ​യാ​ലും തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്. അ​തി​ൽ കൂ​ടു​ത​ൽ ദൂ​ര​ത്തേ​ക്കു​ള്ള ഓ​ട്ടം വി​ളി​ച്ചാ​ൽ 35 രൂ​പ ക​ഴി​ച്ച് ബാ​ക്കി തു​ക കൊ​ടു​ത്താ​ൽ മ​തി. അ​തു​കൊ​ണ്ട് ത​ന്നെ തൃ​ക്ക​രി​പ്പൂ​ർ ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി, കൊ​യോ​ങ്ക​ര ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, വെ​ള്ളാ​പ്പ്, ഇ​ള​മ്പ​ച്ചി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ഗ​വ. ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും മ​റ്റും​പോ​യ രോ​ഗി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി. തൃ​ക്ക​രി​പ്പൂ​രി​ലെ അ​റു​പ​തോ​ളം വ​രു​ന്ന ഐ​എ​ൻ​ടി​യു​സി യൂ​ണി​യ​നി​ലെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന​ലെ അ​വ​രു​ടെ ഓ​ട്ടോ​യ്ക്ക് ഐ​എ​ൻ​ടി​യു​സി പ​താ​ക​ക​ൾ കെ​ട്ടി​യാ​ണ് സൗ​ജ​ന്യ​ ഓ​ട്ടം ന​ട​ത്തി​യ​ത്.