മ​ട്ട​ന്നൂ​ർ ക​ല്ലേ​രി​ക്ക​ര​യി​ലെ കൂ​റ്റ​ൻ പ​ര​സ്യ​ബോ​ർ​ഡ് ത​ക​ർ​ന്നു​വീ​ണു
Saturday, May 25, 2019 1:42 AM IST
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള റോ​ഡാ​യ ക​ല്ലേ​രി​ക്ക​ര​യി​ൽ സ്ഥാ​പി​ച്ച കൂ​റ്റ​ൻ പ​ര​സ്യ​ബോ​ർ​ഡ് ത​ക​ർ​ന്നു​വീ​ണു. വ്യാ​ഴാ​ഴ്ച രാ​ത്രി 10 ഓ​ടെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലാ​ണു പ​ര​സ്യ​ബോ​ർ​ഡ് നി​ലം​പ​തി​ച്ച​ത്. വി​മാ​ന​ത്താ​വ​ള റോ​ഡി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ സ്ഥാ​പി​ച്ച പ​ര​സ്യ​ബോ​ർ​ഡാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. പി.​കെ. ബി​ജു​വി​ന്‍റെ വ​ർ​ക്ക്‌​ഷോ​പ്പി​ൽ നി​ർ​ത്തി​യി​ട്ട മൂ​ന്നു ബൈ​ക്കു​ക​ളും സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്കു​ള്ള വൈ​ദ്യു​തി സ​ർ​വീ​സ് വ​യ​റും കേ​ബി​ളും ബോ​ർ​ഡ് വീ​ണു ത​ക​ർ​ന്നു. 16 മീ​റ്റ​ർ ഉ​യ​ര​വും എ​ട്ടു​മീ​റ്റ​ർ വീ​തി​യി​ലു​മു​ള്ള ബോ​ർ​ഡാ​ണു കാ​റ്റി​ൽ നി​ലം​പ​തി​ച്ച​ത്. ബോ​ർ​ഡ് റോ​ഡി​ലേ​ക്കു വീ​ഴാ​ത്ത​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. പ​ര​സ്യ​ബോ​ർ​ഡ്‌ സ്ഥാ​പി​ച്ച​തി​ലു​ള്ള അ​പാ​ക​ത​യാ​ണു ബോ​ർ​ഡ് ത​ക​രാ​നി​ട​യാ​യ​തെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ബോ​ർ​ഡ് സ്ഥാ​പി​ക്കു​മ്പോ​ൾ അ​ര മീ​റ്റ​റി​ൽ താ​ഴ്ച​യി​ലാ​ണു കു​ഴി​യെ​ടു​ത്തി​രു​ന്ന​ത്. വി​മാ​ന​ത്താ​വ​ള റോ​ഡ​രി​കി​ൽ നി​ര​വ​ധി കൂ​റ്റ​ൻ പ​ര​സ്യ​ബോ​ർ​ഡു​ക​ളാ​ണു സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.