സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​ന്‍
Saturday, May 25, 2019 1:42 AM IST
കാ​സ​ർ​ഗോ​ഡ്: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് നി​യ​മം സോ​ഷ്യ​ല്‍ ഓ​ഡി​റ്റ് സൊ​സൈ​റ്റി കേ​ര​ള​യു​ടെ വി​ല്ലേ​ജ് റി​സോ​ഴ്‌​സ്‌​പേ​ഴ്‌​സ​ണ്‍​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ ര​ണ്ടാം​ഘ​ട്ട സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്കേ​ഷ​ന്‍ മേ​യ് 31 , ജൂ​ണ്‍ ഒ​ന്ന് തീ​യ​തി​ക​ളി​ലാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നോ​ട് ചേ​ര്‍​ന്നു​ള്ള ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ ഹാ​ളി​ല്‍ ന​ട​ത്തും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക https://www.socialaudit.kerala.gov.inല്‍ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നു. ഈ ​ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ആ​ദ്യ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ക​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വെ​രി​ഫി​ക്ക​ഷ​ന് വ​രു​ക​യും ചെ​യ്ത​വ​രു​ടെ പേ​രു​ക​ള​ട​ക്കം ചേ​ര്‍​ത്തി​ട്ടു​ണ്ട്. ഇ​വ​ര്‍ ര​ണ്ടാ​മ​തും വ​രേ​ണ്ട​തി​ല്ല. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ത​വ​ണ എ​ന്തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ല്‍ വ​രാ​ന്‍ പ​റ്റാ​ത്ത​വ​ര്‍​ക്ക് ഈ ​ലി​സ്റ്റി​ല്‍ പേ​രു​ണ്ടെ​ങ്കി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ക്കാം. മു​ന്പ് ഏ​തെ​ങ്കി​ലും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളോ മ​റ്റ് രേ​ഖ​ക​ളോ കൊ​ണ്ടു​വ​രാ​ത്ത​വ​ര്‍​ക്കും ഈ ​അ​വ​സ​രം വി​നി​യോ​ഗി​ക്കാം. ബ്ലോ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. താ​ഴെ​പ്പ​റ​യു​ന്ന സ​മ​യ​ത് ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​മാ​യി എ​ത്തി​ച്ചേ​ര​ണം. 31ന് ​രാ​വി​ലെ 10 മു​ത​ല്‍ 11.30 വ​രെ പ​ര​പ്പ ബ്ലോ​ക്ക്, 11.30 മു​ത​ല്‍ ഒ​ന്നു​വ​രെ നീ​ലേ​ശ്വ​രം ബ്ലോ​ക്ക്, 1.30 മു​ത​ല്‍ മൂ​ന്നു​വ​രെ കാ​റ​ഡു​ക്ക ബ്ലോ​ക്ക്, ജൂ​ണ്‍ ഒ​ന്നി​ന് രാ​വി​ലെ 10 മു​ത​ല്‍ 11 വ​രെ മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക്, 11 മു​ത​ല്‍ ഒ​ന്നു​വ​രെ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക്, 1.30 മു​ത​ല്‍ മൂ​ന്നു​വ​രെ കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്ക്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: https://www.socialaudit.kerala.gov.in/ ഫോ​ൺ: 9846152608,9495015130.