കാ​റ്റ്, മ​ഴ: വ്യാപകനാശം
Sunday, May 26, 2019 12:58 AM IST
ഇ​ടി​മി​ന്ന​ലി​ൽ
മ​ല​യോ​ര​ത്ത്
ക​ന​ത്തനാ​ശം

രാ​ജ​പു​രം: ഇ​ന്ന​ലെ രാ​ത്രി​യു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും ഇ​ടി​മി​ന്ന​ലി​ലും ഒ​ട​യ​ഞ്ചാ​ൽ നാ​യ്ക്ക​യം ഭാ​ഗ​ത്ത് വീ​ടു​ക​ൾ​ക്കും കൃ​ഷി​യി​ട​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ടം. നാ​യ്ക്ക​യ​ത്തെ പാ​ല​യി​ൽ സു​നി​ലി​ന്‍റെ വീ​ട് ഇ​ടി​മി​ന്ന​ലേ​റ്റ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. വീ​ടി​ന​ക​ത്ത് ക​ട്ടി​ലി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന സു​നി​ലി​ന്‍റെ മ​ക​ൻ ഷാ​രോ​ണി​ന് പ​രി​ക്കേ​റ്റു. കൈ ​മ​ര​വി​ച്ച ഷാ​രോ​ൺ ചി​കി​ത്സ​യി​ലാ​ണ്. കി​ട​പ്പു​മു​റി​യു​ടെ ഭാ​ഗ​ത്തെ ചു​മ​രും ത​ക​ർ​ന്നു. വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ണ്ടാ​യി. ജ​ന​ൽ ചി​ല്ലു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു. ച​ക്കി​ട്ട​ടു​ക്ക​ത്തെ ര​മ്യ​യും മി​ന്ന​ലേ​റ്റ പ​രി​ക്കു​ക​ളോ​ടെ പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ച​ക്കി​ട്ട​ടു​ക്ക​ത്തെ അ​മ്പാ​ടി, കു​ഞ്ഞി​രാ​മ​ൻ, കൊ​ട്ട​ൻ, രു​ക്മി​ണി, കെ.​കു​ഞ്ഞി​രാ​മ​ൻ എ​ന്നി​വ​രു​ടെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ണ്ടാ​യി.

തീ​ര​ദേ​ശ​ത്ത് വ്യാപകനാ​ശ​ം

കാ​ഞ്ഞ​ങ്ങാ​ട്: ക​ഴി​ഞ്ഞദി​വ​സം രാ​ത്രി​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും കാ​ഞ്ഞ​ങ്ങാ​ട് ക​ട​പ്പു​റ​ത്ത് വ​ൻ നാ​ശം. ഹൊ​സ്ദു​ർ​ഗ്, ചി​ത്താ​രി ക​ട​പ്പു​റ​ങ്ങ​ളി​ൽ തെ​ങ്ങു​വീ​ണ് നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം നേ​രി​ട്ടു. ഹൊ​സ്ദു​ർ​ഗ് ക​ട​പ്പു​റ​ത്തെ അ​മ്പാ​ടി കൃ​ഷ്ണ​ന്‍റെ ഓ​ടി​ട്ട വീ​ടി​നു മു​ക​ളി​ൽ തെ​ങ്ങ് വീ​ണ് വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സ​മീ​പ​ത്തെ സ​രോ​ജി​നി​യു​ടെ കോ​ൺ​ക്രീ​റ്റ് വി​ടി​ന് മു​ക​ളി​ലും തെ​ങ്ങു​ക​ൾ ക​ട​പു​ഴ​കി വീ​ണു.

ചി​ത്താ​രി ക​ട​പ്പു​റ​ത്തെ അം​ബി​ക​യു​ടെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. യൂ​സ​ഫ് ഹാ​ജി​യു​ടെ കി​ണ​റി​നു മു​ക​ളി​ലും വൈ​ദ്യു​ത ക​മ്പി​യി​ലും തെ​ങ്ങു​ക​ൾ വീ​ണു. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ മ​ഹ​മൂ​ദ് മു​റി​യ​നാ​വി​യു​ടെ വാ​ഴ​ത്തോ​ട്ട​ത്തി​ലേ​ക്ക് സ​മീ​പ​ത്തു​ള്ള പി.​കെ. അ​ബ്ദു​ള്ളക്കുഞ്ഞി​യു​ടെ നി​ര​വ​ധി തെ​ങ്ങു​ക​ൾ ഒ​ടി​ഞ്ഞു​വീ​ണു നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ, മ​ഹ​മൂ​ദ് മു​റി​യ​നാ​വി, കൗ​ൺ​സി​ല​ർ സ​ന്തോ​ഷ് കു​ശാ​ൽ​ന​ഗ​ർ, കൃ​ഷി ഓ​ഫീ​സ​ർ തു​ട​ങ്ങി​യ​വ​ർ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

ഇ​ടി​മി​ന്ന​ലി​ൽ ദ​ന്പ​തി​ക​ൾ​ക്ക് പ​രി​ക്ക്

ബ​ദി​യ​ടു​ക്ക: ഇ​ടി​മി​ന്ന​ലി​ൽ ദ​ന്പ​തി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ബ​ദി​യ​ടു​ക്ക കെ​ട​ഞ്ചി പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലെ പു​ഷ്പ​രാ​ജ് (36), ഭാ​ര്യ നേ​ത്രാ​വ​തി (28) എ​ന്നി​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.