സാ​ക്ഷി​ക​ൾ​ക്കു ഭീ​ഷ​ണി​യെ​ന്ന് ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്
Sunday, May 26, 2019 12:58 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പെ​രി​യ ക​ല്യോ​ട്ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സാ​ക്ഷിപ​റ​ഞ്ഞ ര​ണ്ടു​പേ​ർ​ക്കെ​തി​രേ ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ക്രൈം ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം ഹൊ​സ്ദു​ർ​ഗ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ര​ഹ​സ്യ റി​പ്പോ​ർ​ട്ട് ന​ൽ​കി. ഭീ​ഷ​ണി നേ​രി​ടു​ന്ന ര​ണ്ടുസാ​ക്ഷി​ക​ളി​ൽനി​ന്ന് കോ​ട​തി നേ​രി​ട്ടു മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.
എ​ന്നാ​ൽ ആ​രൊ​ക്കെ​യാ​ണ് ഭീ​ഷ​ണി നേ​രി​ടു​ന്ന​തെ​ന്ന കാ​ര്യം അ​തീ​വ ര​ഹ​സ്യ​മാ​ക്കി​വ​ച്ചി​രി​ക്കു​ക​യാ​ണ്. കേ​സി​ൽ നേ​ര​ത്തെ മൂ​ന്നു സാ​ക്ഷി​ക​ളി​ൽ​നി​ന്ന് കോ​ട​തി ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം ഹൊ​സ്ദു​ർ​ഗ് ജു​ഡീ​ഷൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി (ഒ​ന്ന്) യി​ൽ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം കോ​ട​തി സ്വീ​ക​രി​ച്ചു. തു​ട​ർ ന​ട​പ​ടി​യാ​യി കേ​സി​ലെ 14 പ്ര​തി​ക​ളെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി കു​റ്റ​പ​ത്രം വാ​യി​ച്ചു കേ​ൾ​പ്പി​ക്കും. തു​ട​ർ​ന്ന് കേ​സ് കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​ക്കു കൈ​മാ​റും. ക​ഴി​ഞ്ഞ ഫെ​ബ്ര​വ​രി 17 നാ​ണ് ക​ല്യോ​ട്ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത്‌​ലാ​ലും കൃ​പേ​ഷും കൊ​ലചെ​യ്യ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ സി​പി​എം നേ​താ​ക്ക​ള​ട​ക്കം 14 പേ​ർ പ്ര​തി​ക​ളാ​ണ്. ഇ​തി​ൽ 11 പേ​രും ജ​യി​ലി​ലാ​ണ്. ഇ​വ​ർ​ക്കെ​തി​രേ ക​ഴി​ഞ്ഞ 20 നാ​ണ് ഹൊ​സ്ദു​ർ​ഗ് ചീ​ഫ് ജു​ഡീ​ഷൽ കോ​ട​തി (ഒ​ന്ന്) യി​ൽ അ​ന്വേ​ഷ​ണസം​ഘം മേ​ധാ​വി ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി പി.​എം. പ്ര​ദീ​പ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.