കു​ട്ടി​ക​ളു​ടെ നാ​ട​ക​ക്ക​ള​രി സം​ഘ​ടി​പ്പി​ച്ചു
Sunday, May 26, 2019 12:58 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വി​ശ്വ​ക​ർമ എ​ഡ്യുക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യ വി​ശ്വ​ക​ലാ​ക്ഷേ​ത്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി നാ​ട​ക​ക്ക​ള​രി സം​ഘ​ടി​പ്പി​ച്ചു. പു​തി​യ​ക​ണ്ടം വി​ശ്വ​ക​ർ​മ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ​ഴു​പ​ത്ത​ഞ്ചോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. നാ​ട​ക സം​വി​ധാ​യ​ക​ൻ പ​പ്പ​ൻ മു​റി​യാ​ത്തോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​വി. ശ​ശി​ധ​ര​ൻ ആ​ചാ​രി, പു​രു​ഷോ​ത്ത​മ​ൻ വി​ശ്വ​ക​ർ​മൻ വൈ​നി​ങ്ങാ​ൽ, പി. ​വേ​ലാ​യു​ധ​ൻ മാ​സ്റ്റ​ർ, പി. ​സു​രേ​ശ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു. യു​വസം​വി​ധാ​യ​ക​ൻ സ​ന​ൽ പാ​ടി​ക്കാ​നം ക്യാ​ന്പ് ഡ​യ​റക്ട​റാ​യി.