വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​ങ്ക​ണ​വാ​ടി​യി​ൽ യാ​ത്ര​യ​യ​പ്പ്
Sunday, May 26, 2019 12:58 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ആ​ടി​യും പാ​ടി​യും അ​റി​വി​ന്‍റേ​യും ന​ന്മ​യു​ടേ​യും ബാ​ല​പാ​ഠ​ങ്ങ​ള്‍ പ​ഠി​ച്ച​റി​ഞ്ഞ​ശേ​ഷം വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​ങ്ക​ണ​വാ​ടി​യി​ൽ യാ​ത്ര​യ​യ​പ്പ്. ഈ ​വ​ർ​ഷം ആ​റ് വ​യ​സ് പൂ​ർ​ത്തി​യാ​യി സ്കൂ​ൾ പ്ര​വേ​ശ​നം നേ​ടു​ന്ന 23 കു​ട്ടി​ക​ൾ​ക്കാ​ണ് ഐ​ങ്ങോ​ത്ത് അ​ങ്ക​ണ​വാ​ടി​യി​ൽ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി​യ​ത്. അ​ങ്ക​ണ​വാ​ടി വെ​ല്‍​ഫെ​യ​ര്‍ മോ​ണി​റ്റ​റി സ​പ്പോ​ര്‍​ട്ടിം​ഗ് ക​മ്മി​റ്റി (എ​എ​ല്‍​എം​എ​സ്‌​സി) യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ കെ.​കെ. ഗീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നീ​ഷ് കൊ​വ്വ​ല്‍​സ്റ്റോ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​വി. ശ്യാ​മ​ള, പി. ​രാ​ജ്‌​മോ​ഹ​ന്‍, ടി.​വി. രാ​ജ​ന്‍, കെ. ​ബി​ന്ദു, എം. ​ര​മ​ണി, എം. ​ക​മ​ലാ​ക്ഷി, കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ള്‍​ക്ക് ഉ​പ​ഹാ​ര​വും ന​ൽ​കി.