കാ​വ് ക​ല​ശ മ​ഹോ​ത്സ​വം: ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ ന​ട​പ്പി​ലാ​ക്കും
Sunday, May 26, 2019 1:00 AM IST
കാ​സ​ർ​ഗോ​ഡ്: ജൂ​ണ്‍ ആ​ദ്യ​വാ​രം ന​ട​ക്കു​ന്ന നീ​ലേ​ശ്വ​രം ശ്രീ ​മ​ന്നം​പു​റ​ത്ത് കാ​വ് ക​ല​ശ മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ച​ന്ത​യും മ​റ്റ് പ​രി​പാ​ടി​ക​ളും പ്ലാ​സ്റ്റി​ക് വി​മു​ക്ത​മാ​ക്കി ഗ്രീ​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം ന​ട​ത്തു​ന്ന​തി​ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. കെ.​പി. ജ​യ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. മ​ന്നം​പു​റ​ത്ത് കാ​വ് ദേ​വ​സ്വ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലും പു​റ​ത്തും പ​രി​സ​ര​ങ്ങ​ളി​ലും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ള്‍ വി​ല്‍​ക്കു​ക​യോ വി​ത​ര​ണ​ത്തി​നാ​യി സൂ​ക്ഷി​ക്കു​ക​യോ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യു​ക​യോ ചെ​യ്യ​രു​ത്. ഐ​സ്‌​ക്രീം, ക​രി​മ്പി​ന്‍ ജൂ​സ് വി​ൽ​പ്പ​ന​യും നി​യ​ന്ത്രി​ക്കും. ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യു​ണ്ടാ​കും. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ശി​ക്ഷാ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.