പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തൊ​ഴി​ല്‍​ദാ​യ​ക പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം
Sunday, May 26, 2019 1:00 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തൊ​ഴി​ല്‍ ദാ​യ​ക പ​ദ്ധ​തി​യി​ലേ​ക്ക് ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ലോ സേ​വ​ന മേ​ഖ​ല​യി​ലോ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രി​ല്‍​നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. www.kviconline.gov.in/ pmegpeportal എ​ന്ന വെ​ബ്‌​സൈ​റ്റ് മു​ഖേ​ന​യാ​ണ് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ല്‍ 25 ല​ക്ഷം രൂ​പ​യു​ടേ​യും സേ​വ​ന മേ​ഖ​ല​യി​ല്‍10 ല​ക്ഷം രൂ​പ​യു​ടേ​യും അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. നി​ബ​ന്ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യി പ​ര​മാ​വ​ധി 35 ശ​ത​മാ​നം സ​ബ്‌​സി​ഡി​ക്ക് അ​ര്‍​ഹ​ത​യു​ണ്ടാ​യി​രി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് കാ​സ​ർ​ഗോ​ഡ് വി​ദ്യാ​ന​ഗ​റി​ലും (ഫോ​ൺ 04994 256110) കാ​ഞ്ഞ​ങ്ങാ​ട് പു​തി​യ​കോ​ട്ട​യി​ലു​മു​ള്ള (ഫോ​ൺ 0467 2209490) ഉ​പ​ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.