ഉ​പ്പു​വെ​ള്ളം ക​യ​റി കു​ള​ത്തി​ലെ മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങി
Friday, June 14, 2019 2:01 AM IST
തൃ​ക്ക​രി​പ്പൂ​ർ: ഉ​പ്പു​വെ​ള്ളം ക​യ​റി പേ​ക്ക​ടം കു​റു​വാ​പ്പ​ള്ളി ത​ട്ടി​ന് താ​ഴെ കു​ള​ത്തി​ൽ മീ​നു​ക​ൾ ച​ത്തു പൊ​ങ്ങി. ഉ​പ്പു​വെ​ള്ളം പേ​ക്ക​ടം ഭാ​ഗ​ത്ത് കു​ട്ട​നാ​ടി വ​യ​ലി​ല​ട​ക്കം വ്യാ​പ​ക​മാ​യി നാ​ശം വ​രു​ത്തി. മെ​ട്ട​മ്മ​ൽ ചെ​റി​യ​ചാ​ൽ പു​ഴ​യി​ൽ​ബ​ണ്ട് കെ​ട്ടി ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​ത് ത​ട​യാ​ത്ത​താ​ണ് പ്ര​ശ്നം.

കു​ള​ത്തി​ൽ ജ​ല​സ​മൃ​ദ്ധി പ​ദ്ധ​തി​യി​ൽ നി​ക്ഷേ​പി​ച്ച മീ​നു​ക​ളാ​ണ് ച​ത്ത​ത്. വ​യ​ലോ​ടി പാ​ല​ത്തി​ന് സ​മീ​പം താ​ൽ​ക്കാ​ലി​ക ത​ട​യ​ണ ഒ​രു​ക്കി​യാ​ണ് ഈ ​ഭാ​ഗ​ത്ത് ഉ​പ്പ്‌​വെ​ള്ളം ത​ട​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ര​ണ്ട് വ​ർ​ഷ​മാ​യി ഇ​വി​ടെ ബ​ണ്ട് ഒ​രു​ക്കു​ന്നി​ല്ല.

ഇ​വി​ടെ സ്ഥി​രം അ​ണ​കെ​ട്ടി ഷ​ട്ട​ർ സ്ഥാ​പി​ച്ചാ​ൽ മാ​ത്ര​മേ തൃ​ക്ക​രി​പ്പൂ​രി​ന്‍റെ പ​ടി​ഞ്ഞാ​ൻ മേ​ഖ​ല​യാ​യ ആ​യി​റ്റി, പേ​ക്ക​ടം, കു​ട്ട​നാ​ടി, തൈ​ക്കീ​ൽ, കാ​വി​ല്യാ​ട്ട്, മീ​ല​യാ​ട്ട് ചൊ​വ്വ​റ​മ്പ്, ആ​ണ്ട​യി​ൽ, ബീ​രി​ച്ചേ​രി, ച​ങ്ങാ​ട്, വ​ൾ​വ​ക്കാ​ട്, മ​ധു​ര​ങ്കൈ, മെ​ട്ട​മ്മ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കൃ​ഷി​യി​റ​ക്കാ​ന്‍ ക​ഴി​യൂ. മ​ൽ​സ്യ​സ​മ്പ​ത്ത് ന​ശി​ക്കു​ന്ന​ത് ത​ട​യാ​ന്‍ അ​ടി​യ​ന്ത​ര​ന​ട​പ​ടി വേ​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.