ഓ​വു​ചാ​ലി​ല്ല;​ മ​ഴ​യി​ൽ മെ​ക്കാ​ഡം റോ​ഡ് ത​ക​ർ​ന്ന ു
Friday, June 14, 2019 2:01 AM IST
രാ​ജ​പു​രം: ഒ​ട​യം​ചാ​ൽ-​പെ​രി​യ റോ​ഡി​ൽ ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് മെ​ക്കാ​ഡം ടാ​റിം​ഗ് ക​ഴി​ഞ്ഞ റോ​ഡ് മ​ഴ​യി​ൽ ത​ക​ർ​ന്നു. റോ​ഡി​ന് ഇ​രു​വ​ശ​വും ഓ​വു​ചാ​ൽ നി​ർ​മി​ക്കാ​ത്ത​തു മൂ​ലം കു​ത്തി​യൊ​ലി​ക്കു​ന്ന മ​ഴ​വെ​ള്ള​ത്തി​ൽ മ​ണ്ണ് ഒ​ലി​ച്ചു പോ​കു​ന്ന​തി​നോ​ടൊ​പ്പം ടാ​റിം​ഗും ഒ​ലി​ച്ചു​പോ​യി തു​ട​ങ്ങി​യി​രി​ക്കു​ന്നു.

ക​യ​റ്റ​തോ​ടു കൂ​ടി​യ വ​ള​വു​ക​ൾ നി​ര​വ​ധി​യു​ള്ള ഈ ​റോ​ഡി​ൽ വാ​ഹ​നം റോ​ഡി​ന് പു​റ​ത്തി​റ​ക്കേ​ണ്ടി വ​ന്നാ​ൽ മ​റി​യു​മെ​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. കാ​ര​ണം മ​ണ്ണ് ഒ​ലി​ച്ചു പോ​യി റോ​ഡ​രി​കി​ൽ വ​ലി​യ പാ​താ​ള​ക്കു​ഴി​യാ​ണ്. കു​ത്തൊ​ഴു​ക്കി​ൽ ഒ​ട​യം​ചാ​ൽ ടൗ​ണി​നു സ​മീ​പ​ത്തെ ക​യ​റ്റ​ത്തി​ൽ പാ​ർ​ശ്വ​ഭാ​ഗം ത​ക​ർ​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.

മു​ക​ളി​ൽ നി​ന്നും വ​രു​ന്ന മ​ഴ​വെ​ള്ളം തൊ​ട്ടു​താ​ഴെ​യു​ള്ള വീ​ട്ടു​മു​റ്റ​ത്തേ​ക്കാ​ണു വീ​ഴു​ന്ന​ത്. ഇ​വി​ടെ മ​ണ്ണെ​ടു​ത്ത ഭാ​ഗ​ത്ത് കോ​ൺ​ക്രീ​റ്റ് ഭി​ത്തി നി​ർ​മി​ക്കാ​ത്ത​തു​മൂ​ലം വീ​ടി​നും ഭീ​ഷ​ണി​യു​ണ്ട്. ഇ​ത് ന​ന്നാ​ക്കാ​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ മ​ഴ തീ​രു​ന്ന​തി​നു​മു​മ്പ് ത​ന്നെ റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​രും.

ഒ​ട​യം​ചാ​ൽ നി​ന്നും പെ​രി​യ വ​രെ റോ​ഡ് വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ​ഘ​ട്ടം ഒ​ട​യം​ചാ​ലി​ൽ നി​ന്നും 1.2 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ആ​ണ് വ​ള​വും ക​യ​റ്റ​വും കു​റ​ച്ച് ര​ണ്ടു​കോ​ടി രൂ​പ ചെ​ല​വി​ൽ മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി ന​വീ​ക​രി​ച്ച​ത്. നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പാ​ണ് റോ​ഡ് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്.