കു​റ്റി​ക്കോ​ൽ പൊ​ട്ടം​കു​ള​ത്തി​ന് പു​ന​ര്‍​ജ​ന്മം
Saturday, June 15, 2019 1:38 AM IST
ബ​ന്ത​ടു​ക്ക:​ ജ​ന​ങ്ങ​ളു​ടെ ഏ​റെ​നാ​ള​ത്തെ ആ​വ​ശ്യ​പ്ര​കാ​രം കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പൊ​ട്ടം​കു​ളം പു​ന​ര്‍​ജ​നി​ക്കു​ക​യാ​ണ്.

ജി​ല്ലാ​ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ഞ്ചു​ല​ക്ഷം രൂ​പ​യും കാ​റ​ഡു​ക്ക ബ്ലോ​ക്കി​ന്‍റെ ഏ​ഴ​ര ല​ക്ഷം രൂ​പ​യും ഉ​ള്‍​പ്പെടെ 12.5 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പൊ​ട്ടം​കു​ളം ന​വീ​ക​രി​ക്കു​ന്ന​ത്. ഈ ​വ​ര്‍​ഷ​മാ​ണ് കു​ള​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്.

ഉ​ദ്ഘാ​ട​നം ഈ ​മാ​സം അ​വ​സാ​നം ന​ട​ത്തും. കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​റാം വാ​ര്‍​ഡാ​യ ഇ​ട​ക്കാ​ട് പ്ര​ദേ​ശ​ത്താ​ണ് പൊ​ട്ട​ംകു​ളം.

ഈ ​പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​രി​ല്‍ ഏ​റെ​യും ക​ര്‍​ഷ​ക​രാ​ണ്. ഈ ​പ്ര​ദേ​ശ​ത്തു​ള്ള​വ​ര്‍​ക്ക് ഏ​ക്ക​ര്‍ ക​ണ​ക്കി​ന് കൃ​ഷി​യു​ള്ള​തി​നാ​ല്‍ പൊ​ട്ടം​കു​ളം ന​വീ​ക​രി​ക്കു​ന്ന​തോ​ടെ കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ ജ​ല​സേ​ച​ന​ത്തി​നും കു​ളം ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​വും.

കു​ള​ത്തി​ന്‍റെ സ​മീ​പ​ത്തു​ള്ള അ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ള്‍​ക്കും കു​ളം ന​വീ​ക​ര​ണം പ്ര​യോ​ജ​ന​പ്പെ​ടും. ഭൂ​ഗ​ര്‍​ഭ​ജ​ല സം​ര​ക്ഷ​ണ​വും പ്ര​കൃ​തി​വി​ഭ​വ സം​ര​ക്ഷ​ണ​വു​മാ​ണ് കു​ളം ന​വീ​ക​ര​ണ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​ഴ​യ​കാ​ല​ത്ത് കു​ളി​ക്കാ​നും അ​ല​ക്കാ​നു​മാ​ണ് കു​ള​ത്തി​ലെ ജ​ലം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ള്‍ കു​ള​ത്തി​ന് ആ​ഴം കൂ​ട്ടി ചു​റ്റും പ​ട​വു​ക​ള്‍ ഉ​യ​ര്‍​ത്തി മ​നോ​ഹ​ര​മാ​ക്കി. കു​ള​ത്തി​ന് സ​മീ​പ​ത്തെ പ്ര​ദേ​ശം ശു​ചീ​ക​രി​ക്കു​ക​യും ചു​റ്റും മ​തി​ല്‍ കെ​ട്ടു​ക​യും ചെ​യ്തു. കു​ളം ന​വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ ഇ​ട​ക്കാ​ടി​ന്‍റെ പോ​യ​കാ​ല ജ​ല​സ​മൃ​ദ്ധി​യെ തി​രി​ച്ചു പി​ടി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഗ്രാ​മ​വാ​സി​ക​ള്‍.