കാ​ഞ്ഞ​ങ്ങാ​ട്ട് ട്രാ​ഫി​ക്് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യൂ​ണി​റ്റ് അ​നു​വ​ദി​ക്ക​ണം
Saturday, June 15, 2019 1:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വാ​ഹ​ന പെ​രു​പ്പം മൂ​ലം ഗ​താ​ഗ​തത​ട​സ​മു​ണ്ടാ​കു​ന്ന കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ൽ ട്രാ​ഫി​ക്ക് എ​ൻ​ഫോ​ഴ്സ്മെ​ൻ​റ് യൂ​ണി​റ്റ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും നി​ല​വി​ലെ താ​ത്കാ​ലി​ക യു​ണി​റ്റി​ലെ അം​ഗ​ബ​ലം വ​ർ​ധി​പ്പി​ച്ച് പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ 33-ാമ​ത് ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.​
പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും രാ​ജ​പു​രം, കു​മ്പ​ള, വെ​ള്ള​രി​ക്കു​ണ്ട് ,മേ​ൽ​പ​റ​മ്പ് സ്റ്റേ​ഷ​നു​ക​ളി​ൽ ക്വാ​ർ​ട്ടേ​ഴ്സ് പ​ണി​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.​ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി.​ജെ. സ​ക്കീ​ന​ത്താ​വി പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പ്ര​തി​നി​ധി സ​മ്മേ​ള​നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജ​യിം​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.