മ​ണ​ലൂ​റ്റു​കാ​ർ​ക്കെ​തി​രേ നാ​ടൊ​രു​മി​ച്ച് പ്ര​ക്ഷോ​ഭ​ത്തി​ന്
Saturday, June 15, 2019 1:40 AM IST
വലി​യ​പ​റ​മ്പ്: നാ​ടി​ന്‍റെ നി​ല​നി​ൽ​പ്പ് ത​ന്നെ അ​വ​താ​ള​ത്തി​ലാ​വു​ന്ന ത​ര​ത്തി​ൽ മ​ണ​ലൂ​റ്റ​ൽ ന​ട​ക്കു​ന്ന വ​ലി​യ​പ​റ​മ്പി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ ഇ​തി​നെ​തി​രെ പ്ര​ക്ഷോ​ഭ​ത്തി​ന്‌ നാ​ടൊ​രു​ങ്ങു​ന്നു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​സ്ഥി​തി ഗ്രാ​മ​സ​ഭ​യും വി​ളി​ച്ചു ചേ​ർ​ക്കും. മാ​വി​ലാ​ക​ട​പ്പു​റം യു​പി സ്കൂ​ളി​ൽ ന​ട​ന്ന ക​ൺ​വ​ൻ​ഷ​നി​ലാ​ണ് സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കി​യ​ത്. മ​ണ​ലൂ​റ്റ​ൽ വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നാ​ടി​നു ഭീ​ഷ​ണി​യാ​കു​ന്ന മ​ണ​ൽ ഊ​റ്റി​യെ​ടു​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ഒ​രു നാ​ട് കൈ​കോ​ർ​ക്കു​ന്ന​ത്.
വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ർ​ഡു​ക​ളി​ലും പ​രി​സ്ഥി​തി ഗ്രാ​മ​സ​ഭ വി​ളി​ച്ചു​ചേ​ർ​ക്കാ​നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ടി. അ​ബ്ദു​ൾ ജ​ബ്ബാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
ദി​വ​സ​വും 1000 ത്തോ​ളം ലോ​ഡ് മ​ണ​ലാ​ണ് ഈ ​മേ​ഖ​ല​യി​ൽ നി​ന്നും മ​റു​നാ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന​താ​യി നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. മ​ണ​ൽ ഊ​റ്റി​യെ​ടു​ത്ത് ക​ട​ത്തു​ന്ന​ത് മൂ​ലം മ​ത്സ്യ​മേ​ഖ​ല​യി​ലും ക​ടു​ത്ത​ക്ഷാ​മ​മാ​ണ് നേ​രി​ടു​ന്ന​തെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. മ​ത്സ്യ​കു​ഞ്ഞു​ങ്ങ​ളെ പോ​ലും ന​ശി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​ജ​ന​ന​ത്തെ ബാ​ധി​ക്കു​ക​യാ​ണ്. ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​തി​നാ​ൽ ശു​ദ്ധ​ജ​ല​ക്ഷാ​മ​വും ഇ​വി​ട​ങ്ങ​ളി​ൽ നേ​രി​ടു​ക​യാ​ണ്.
മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്ന് കു​ടി​വെ​ള്ളം എ​ത്തി​ക്കേ​ണ്ട സ്ഥി​തി​യാ​ണ് ഇ​പ്പോ​ളു​ള്ള​ത്. പു​ലി​മു​ട്ട് സ്ഥാ​പി​ച്ചെ​ങ്കി​ലും മാ​വി​ലാ​ക​ട​പ്പു​റം പ​ന്ത്ര​ണ്ടി​ൽ, പ​ട​ന്ന​ക​ട​പ്പു​റം, വ​ലി​യ​പ​റ​മ്പ് സെ​ൻ​ട്ര​ൽ മു​ത​ൽ തെ​ക്കോ​ട്ടു​ള്ള ഭാ​ഗ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി മ​ണ​ൽ​ത്തി​ട്ട ഇ​ല്ലാ​താ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. തീ​ര​ദേ​ശ റോ​ഡ് പോ​ലും ക​ട​ലെ​ടു​ക്കു​ന്ന സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്.
ജി​ല്ലാ ക​ള​ക്ട​ർ, പോ​ർ​ട്ട് ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ണു​ന്ന​തി​നാ​യി സ​ബ് ക​മ്മി​റ്റി​ക്കും രൂ​പം ന​ൽ​കി. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് പ​രി​സ്ഥി​തി അ​വ​ബോ​ധം ന​ൽ​കാ​നും പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്താ​നും പ​രി​സ്ഥി​തി ഗ്രാ​മ​സ​ഭ വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി. ശാ​ര​ദ,അം​ഗ​ങ്ങ​ളാ​യ സു​മ ക​ണ്ണ​ൻ,എം.​കെ.​എം. അ​ബ്ദു​ൽ ഖാ​ദ​ർ,എം.​വി. സ​രോ​ജി​നി,എം.​സി. സു​ഹ​റ,വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ കെ.​വി. ഗം​ഗാ​ധ​ര​ൻ,വി.​വി. ഉ​ത്ത​മ​ൻ,കെ.​കെ. കു​ഞ്ഞ​ബ്ദു​ള്ള,എം. ​അ​ബ്ദു​ൾ​സ​ലാം,കെ.​എം.​സി. ഇ​ബ്രാ​ഹിം,ഉ​സ്മാ​ൻ പാ​ണ്ട്യാ​ല,വി.​എം. ബാ​ല​ൻ,ഒ.​കെ. ബാ​ല​കൃ​ഷ്ണ​ൻ,കെ. ​മ​ധു​സൂ​ദ​ന​ൻ,എം.​ടി. ഷ​ഫീ​ക്ക്,ഖാ​ദ​ർ പാ​ണ്ട്യാ​ല, എ​ൻ. സ​ലാം,കെ. ​മു​സ്ത​ഫ,പി.​വി. രാ​മ​കൃ​ഷ്ണ​ൻ,കെ. ​അ​ജേ​ഷ്,കെ.​എം. സു​രാ​ഗ്,കെ. ​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.