വി​ഷ​ര​ഹി​ത അ​രി​യു​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ക​ര്‍​മ​സേ​ന
Saturday, June 15, 2019 1:40 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു വ​രു​ന്ന കൃ​ത്രി​മ​മാ​യ​തും വി​ഷാം​ശം ക​ല​ര്‍​ന്ന​തു​മാ​യ അ​രി ഇ​നി കാ​ഞ്ഞ​ങ്ങാ​ട്ടു​കാ​ര്‍​ക്ക് ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ല്ല.
കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ കൃ​ഷി​ഭ​വ​ന്‍ ക​ര്‍​മ​സേ​ന ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ കൃ​ഷിചെ​യ്ത നെ​ല്ലു​ക​ള്‍ അ​രി​യാ​ക്കി വി​പ​ണി​യി​ലെ​ത്തി​ക്കു​ന്നു.
കൃ​ഷി​ഭ​വ​നി​ല്‍ ക​ര്‍​മ​സേ​ന ത​യ്യാ​റാ​ക്കി​യ ക​ര്‍​മ റൈ​സ് കെ​എ​ച്ച്ഡി​യു​ടെ വി​പ​ണ​നോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍ നി​ര്‍​വ​ഹി​ച്ചു.
ക​ഴി​ഞ്ഞ​പ്രാ​വ​ശ്യ​ത്തെ വി​ള​വി​ല്‍ 30 ഏ​ക്ക​റോ​ളം പാ​ട​ത്ത് കൃ​ഷി ചെ​യ്ത് ത​ന​താ​യ രീ​തി​യി​ല്‍ ഉ​ത്പാ​ദി​പ്പി​ച്ച് സ്വ​ന്ത​മാ​യി ഉ​ണ​ക്കി പ​തി​രു​ക​ള്‍ വേ​ര്‍​തി​രി​ച്ചാ​ണ് 25 ക്വി​ന്‍റ​ലോ​ളം അ​രി വി​പ​ണി​യി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് 50 രൂ​പ നി​ര​ക്കി​ലാ​ണ് കൃ​ഷി ഭ​വ​നി​ല്‍ നി​ന്നു വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എ.​ഡി. ല​ത, സ​വി​ത​കു​മാ​രി, സ​ന്തോ​ഷ് കു​ശാ​ല്‍​ന​ഗ​ര്‍, ര​തീ​ഷ് ബ​ല്ല, ബി. ​ബാ​ല​കൃ​ഷ്ണ​ന്‍, കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബാ​ബു​രാ​ജ്, മൂ​സ, ബൈ​ജു മോ​നാ​ച്ച എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ക​ര്‍​മ​സേ​നാ സെ​ക്ര​ട്ട​റി അ​നീ​ഷ് കൊ​വ്വ​ല്‍​ സ്‌​റ്റോ​ര്‍ സ്വാ​ഗ​ത​വും പി. ​രാ​ജ്‌​മോ​ഹ​ന​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.