വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി
Saturday, June 15, 2019 1:40 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ലെ ദേ​ല​മ്പാ​ടി ഭാ​ഗ​ത്ത് നി​ര​ന്ത​ര​മാ​യു​ണ്ടാ​കു​ന്ന കാ​ട്ടാ​ന​ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രാ​യു​ന്ന​തി​നാ​യി ര​ണ്ടു​സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി. ആ​ന​ക​ളെ പി​ടി​കൂ​ടി മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തു സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം ഉ​ണ്ടാ​കേ​ണ്ട​തെ​ന്ന് സു​ള​ള്യ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എ​ന്‍. മ​ഞ്ജു​നാ​ഥ് പ​റ​ഞ്ഞു.
അ​തി​ര്‍​ത്തി ഗ്രാ​മ​ങ്ങ​ളാ​യ ദേ​ല​മ്പാ​ടി, മ​ണ്ടേ​ക്കോ​ല്‍, ആ​ല​ട്ടി തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ കാ​ട്ടാ​ന​ക​ള്‍ കൂ​ട്ട​മാ​യി കാ​ടി​റ​ങ്ങി​വ​ന്ന് കൃ​ഷി​യി​ട​ങ്ങ​ളും ജ​ല​സേ​ച​ന ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​കു​ക​യാ​ണ്. ഇ​വി​ടെ​നി​ന്ന് നാ​ട്ടു​കാ​രും വ​ന​പാ​ല​ക​രും തു​ര​ത്തി​യോ​ടി​ക്കു​ന്ന ആ​ന​ക​ള്‍ നേ​രെ ചെ​ല്ലു​ന്ന​ത് മ​റു​ഭാ​ഗ​ത്ത് ക​ര്‍​ണാ​ട​ക​യി​ലെ അ​തി​ര്‍​ത്തി​ഗ്രാ​മ​ങ്ങ​ളി​ലേ​ക്കാ​ണ്. അ​വി​ടെ നി​ന്നും തു​ര​ത്തു​മ്പോ​ള്‍ വീ​ണ്ടും ഇ​ങ്ങോ​ട്ടു​ത​ന്നെ മ​ട​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഈ ​ഭാ​ഗ​ത്തെ വ​ന​വി​സ്തൃ​തി​ക്ക് ഉ​ള്‍​ക്കൊ​ള്ളാ​നാ​വു​ന്ന​തി​നേ​ക്കാ​ള്‍ കാ​ട്ടാ​ന​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​താ​ണ് ഈ ​സ്ഥി​തി​വി​ശേ​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്ന് നേ​ര​ത്തേ ദീ​പി​ക റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.
മൂ​ന്നു കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ 11 ആ​ന​ക​ള​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​പ്പോ​ള്‍ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ള്‍​ക്ക​ടു​ത്ത് വ​നാ​തി​ര്‍​ത്തി​യി​ല്‍ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം സ്‌​കൂ​ള്‍​കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കാ​ന്‍ പോ​ലും ഭ​യ​പ്പെ​ടു​ക​യാ​ണ്.