വ്യത്യസ്തനാമൊരു സബ്കളക്ടർ
Sunday, June 16, 2019 2:20 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് സ​ബ് ക​ളക്ട​റു​ടെ വ​സ​തി​യു​ടെ മു​റ്റം ഇ​പ്പോ​ൾ ഒ​രു ജൈ​വ പ​ച്ച​ക്ക​റി​ത്തോ​ട്ട​മാ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. പ​ത്ത് സെ​ന്‍റോ​ളം വ​രു​ന്ന സ്ഥ​ല​ത്ത് ഒ​രു ഡ​സ​നി​ലേ​റെ പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ൾ കൃ​ഷി ചെ​യ്യു​ക​യാ​ണ് സ​ബ് ക​ല​ക്ട​ർ അ​രു​ൺ കെ.​വി​ജ​യ​നും ഭാ​ര്യ സെ​വി​നും.

ഹ​രി​തമു​റ്റം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി​ത്തോ​ട്ട​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ യു​വ ഐഎഎ​സ് ഓ​ഫീ​സ​ർ ജോ​ലി​ത്തി​ര​ക്കി​നി​ട​യി​ലും കൃ​ഷി​ക്കു​വേ​ണ്ടി സ​മ​യം ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന സ​ന്ദേ​ശ​വു​മാ​യി സ്വ​ന്തം ക്യാ​മ്പ് ഹൗ​സി​ൽ ത​ന്നെ കൃ​ഷി​ക്ക് തു​ട​ക്ക​മി​ടു​ക​യാ​യി​രു​ന്നു.

രാ​വി​ലെ ആ​റു മ​ണി​ക്ക് ആ​രം​ഭി​ക്കു​ന്ന സ​ബ് ക​ള​ക്ട​റു​ടെ കൃ​ഷി​പ്പ​ണി​ക​ൾ ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ളും. ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​ക്കു​ള്ള മ​ണ്ണൊ​രു​ക്കു​ന്ന​തി​ലും ത​ട​മി​ടു​ന്ന​തി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​രി​ട്ടു​ള്ള പ​ങ്കാ​ളി​ത്ത​മു​ണ്ട്. വെ​ണ്ട, പ​യ​ർ, വ​ഴു​ത​ന, പ​ച്ച​മു​ള​ക് , ചീ​ര, ന​ര​മ്പ​ൻ ,തു​ട​ങ്ങി പ​ല​ത​രം പ​ച്ച​ക്ക​റി​വി​ത്തു​ക​ൾ ശാ​സ്ത്രീ​യ​മാ​യി​ത്ത​ന്നെ​യാ​ണ് മ​ണ്ണി​ൽ പാ​കി​യ​ത്. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ കാ​ർ​ഷി​ക ക​ർ​മ​സേ​ന ന​ൽ​കി​യ വി​ത്തു​ക​ളാ​ണ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ച്ച​ത്. നി​റ​യെ കാ​യ്ച്ചു നി​ൽ​ക്കു​ന്ന മു​രി​ങ്ങ​യും വി​വി​ധ​ത​രം ഔ​ഷ​ധ​ച്ചെ​ടി​ക​ളും ക്യാ​മ്പ്ഹൗ​സി​ലെ കാ​ഴ്ച​യാ​ണ്. ഒ​ട്ടേ​റെ വൃ​ക്ഷ​ത്തൈ​ക​ളും പ​റ​മ്പി​ൽ ന​ട്ടി​ട്ടു​ണ്ട്.

കൃ​ഷി ത​നി​ക്കു പു​തു​മ​യ​ല്ലെ​ന്നാ​ണ് സ​ബ്ക​ള​ക്ട​റു​ടെ പ​ക്ഷം. തൃ​ശൂ​ർ മു​ണ്ട​പ്പാ​ല​ത്തി​ന​ടു​ത്ത വീ​ട്ടി​ൽ ചെ​റു​പ്പം മു​ത​ലേ കൃ​ഷി ക​ണ്ടാ​ണ് വ​ള​ർ​ന്ന​ത്. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം​കാ​ലം മു​ത​ൽ ഇ​തി​നോ​ട് ആ​ഭി​മു​ഖ്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഒ​ഴി​വു​ദി​വ​സ​ങ്ങ​ളി​ലും അ​വ​ധി​ക്കാ​ല​ങ്ങ​ളി​ലും അ​ച്ഛ​ന​മ്മ​മാ​രോ​ടൊ​പ്പം പു​ര​യി​ട​ത്തി​ൽ കാ​ർ​ഷി​ക​ജോ​ലി​ക​ൾ​ക്കാ​യി ഇ​റ​ങ്ങി​യ​ത് ഇ​പ്പോ​ഴും മ​ധു​രി​ക്കു​ന്ന ഓ​ർ​മ​യാ​ണ്.

ഒ​മ്പ​ത് മാ​സം മു​ന്പു സ​ബ്ക​ള​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ ഉ​ട​നെ ത​ന്നെ കൃ​ഷി ആ​രം​ഭി​ക്കാ​ൻ ആ​ലോ​ചി​ച്ചി​രു​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തി​ര​ക്കി​നി​ട​യി​ൽ അ​ത് മാ​റ്റി​വയ്ക്കേ​ണ്ടി വ​ന്നു. ഇ​പ്പോ​ൾ മ​ഴ​ക്കാ​ല​വും ഒ​ത്തു​വ​ന്ന​തോ​ടെ കൃ​ഷി​പ്പ​ണി​ക്ക് ന​ല്ല സ​മ​യ​മാ​യി.

വൈ​കുന്നേരം ഓ​ഫീ​സ് ജോ​ലി​ക​ൾ​ക്കു ശേ​ഷ​വും സ​ബ്ക​ള​ക്ട​ര്‍ കാ​ർ​ഷി​ക വി​ള​ക​ളെ പ​രി​പാ​ലി​ക്കാ​നെ​ത്തും. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഇ​തി​നാ​യി പ്ര​ത്യേ​ക​സ​മ​യം ക​ണ്ടെ​ത്തും.

സ​ബ് ക​ളക്ട​റു​ടെ കാ​ർ​ഷി​ക​ജോ​ലി​ക​ൾ​ക്ക് ആ​കാ​ശ​വാ​ണി ജീ​വ​ന​ക്കാ​രി​യാ​യ ഭാ​ര്യ സെ​വി​ന്‍റെ അ​ള​വ​റ്റ പി​ന്തു​ണ​യു​മു​ണ്ട്. ഇ​വ​ർ​ക്കൊ​പ്പം ന​ഗ​ര​സ​ഭ​യി​ലെ കാ​ർ​ഷി​ക ക​ർ​മ​സേ​നാം​ഗ​ങ്ങ​ളും കൃ​ഷി​പ​രി​പാ​ല​ന​ത്തി​നാ​യി ഒ​പ്പം കൂ​ടു​ന്നു​ണ്ട്. ഓ​ണ​ക്കാ​ല​മാ​കു​ന്പോ​ഴേ​ക്ക് പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​യി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

സ​ബ് ക​ളക്ട​റെ മാ​തൃ​ക​യാ​ക്കി വീ​ട്ടു​മു​റ്റ കൃ​ഷി​യി​ൽ താ​ത്പ​ര്യ​മു​ള്ള എ​ല്ലാ​വ​ർ​ക്കും എ​ല്ലാ​വി​ധ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കു​മെ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ കൃ​ഷി ഭ​വ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ക​ർ​മ്മ സേ​നാ പ്ര​വ​ർ​ത്ത​ക​രും പ​റ​യു​ന്നു.

ക്യാ​ന്പ്ഹൗ​സി​ലെ പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ സ​ബ് ക​ള​ക്ട​റോ​ടൊ​പ്പം ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ കെ. ​സ​ജി​നി​മോ​ൾ, ജി. ​ബാ​ബു​രാ​ജ്, ടി.​കെ. മൂ​സ, ക​ർ​മസേ​നാം​ഗ​ങ്ങ​ളാ​യ അ​നീ​ഷ് കൊ​വ്വ​ൽ സ്റ്റോ​ർ, മ​നോ​ജ്, ബാ​ബു, നാ​സ​ർ, രാ​ജ് മോ​ഹ​ൻ എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​യി.