വി​വ​ര സാ​ങ്കേ​തി​കവി​ദ്യ​യി​ലെ അ​വ​സ​ര​ങ്ങ​ളി​ല്‍ നി​ന്നു സാ​ധ്യ​ത​ക​ളെ ക​ണ്ടെ​ത്ത​ണം: മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍
Sunday, June 16, 2019 2:20 AM IST
കാ​സ​ർ​ഗോ​ഡ് : ക​മ്പ്യൂ​ട്ട​ര്‍ സാ​ക്ഷ​ര​ത വ്യാ​പ​ക​മാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ തു​റ​ന്നു​ത​രു​ന്ന അ​വ​സ​ര​ങ്ങ​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു.
ജി​ല്ല​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന 101 അ​ക്ഷ​യസം​ര​ംഭ​ക​ര്‍​ക്കു​ള്ള ടാ​ബ്‌​ല​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കം​പ്യൂ​ട്ട​ര്‍ സാ​ക്ഷ​ര​ത എ​ന്ന ല​ക്ഷ്യ​വു​മാ​യി 2002ല്‍ ​കേ​ര​ള സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ച അ​ക്ഷ​യ പ​ദ്ധ​തി പി​ന്നീ​ട് സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന സേ​വ​ന​കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ക​യാ​യി​രു​ന്നു.
എ​ന്നി​രു​ന്നാ​ലും ചി​ല അ​ക്ഷ​യ ജീ​വ​ന​ക്കാ​രു​ടെ നി​ഷേ​ധാ​ത്മ​ക​മാ​യ മ​നോ​ഭാ​വം ജ​ന​ങ്ങ​ളി​ല്‍ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്ന​ത് ഗൗ​ര​വ​പൂ​ര്‍​വം പ​രി​ഗ​ണി​ക്ക​ണം. അ​ക്ഷ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സേ​വ​നമ​ന​സ്ഥി​തി​യോ​ടെ നി​ര്‍​വ​ഹി​ച്ച് ആ​ക്ഷേ​പ​ര​ഹി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളു​ടെ സേ​വ​ന നി​ല​വാ​രം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. കൊ​ടു​ക്ക​ല്‍ വാ​ങ്ങ​ലു​ക​ള്‍ സു​താ​ര്യ​മാ​ക്കി അ​ക്ഷ​യ ജീ​വ​ന​ക്കാ​ര്‍ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം നി​ര്‍​വ്വ​ഹി​ക്ക​ണ​മെ​ന്ന് മു​ഖ്യാ​തി​ഥി​യാ​യ നി​യു​ക്ത എം​പി രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ പ​റ​ഞ്ഞു. പ്ര​പ​ഞ്ച​ത്തി​ന്‍റെ ലൗ​കി​ക സു​ഖ​ങ്ങ​ളി​ല്‍ മു​ഴു​കു​ന്ന​തി​ലു​പ​രി സ​മൂ​ഹ​ത്തോ​ടും രാ​ജ്യ​ത്തോ​ടും ഓ​രോ വ്യ​ക്തി​ക്കും ക​ട​പ്പാ​ട് നി​റ​വേ​റ്റാ​നു​ണ്ടെ​ന്നും അ​ത് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.