മ​ണ്ണി​ടി​ച്ചി​ൽ: പൊ​വ്വ​ലി​ൽ വീ​ടു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Sunday, June 16, 2019 2:22 AM IST
മു​ള്ളേ​രി​യ: മ​ണ്ണി​ടി​ച്ചി​ൽ രൂ​ക്ഷ​മാ​യ​തോ​ടെ മു​ളി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പൊ​വ്വ​ൽ ജ​ന്പ ഇ​എം​എ​സ് കോ​ള​നി​യി​ലെ വീ​ടു​ക​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ. പ​ത്തോ​ളം വീ​ടു​ക​ളാ​ണ് അ​പ​ക​ട​ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്.
പ​ത്ത് വ​ർ​ഷം മു​ൻ​പാ​ണ് ജ​മ്പ കോ​ള​നി​യി​ൽ വീ​ടു​ക​ൾ നി​ർ​മി​ച്ച​ത്. മ​ണ്ണി​ടി​ഞ്ഞ് പ​ല വീ​ടു​ക​ളു​ടെ​യും അ​ടി​ത്ത​റ​വ​രെ കാ​ണു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​വു​ന്ന​തോ​ടെ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളി​ൽ മ​ണ്ണി​ടി​ച്ചി​ൽ സം​ഭ​വി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഇ​വി​ട​ത്തെ കു​ടും​ബ​ങ്ങ​ൾ.
മു​ളി​യാ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ സ്ഥ​ലം പ​രി​ശോ​ധി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ന​ഫീ​സ മു​ഹ​മ്മ​ദ്കു​ഞ്ഞി, ആ​സി​യ ഹ​മീ​ദ് എ​ന്നി​വ​രും പ​ഞ്ചാ​യ​ത്ത് മു​സ്ലീം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​എം. മു​ഹ​മ്മ​ദ് കു​ഞ്ഞി​യും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.