ക​വു​ങ്ങ് ക​യ​റാ​ന്‍ ഗ​ണ​പ​തി​ ഭ​ട്ടി​ന്‍റെ "ബൈ​ക്ക്'
Tuesday, June 18, 2019 1:30 AM IST
അ​ശോ​ക​ൻ നീ​ർ​ച്ചാ​ൽ
ബ​ദി​യ​ഡു​ക്ക: ക​വു​ങ്ങ് ക​യ​റാ​ന്‍ നൂ​ത​ന​യ​ന്ത്ര​വു​മാ​യി ക​ർ​ണാ​ട​ക ബ​ണ്ട്വാ​ള്‍ കോ​ണാ​ലെ സ്വ​ദേ​ശി​യാ​യ ക​ര്‍​ഷ​ക​ന്‍ ഗ​ണ​പ​തി​ഭ​ട്ട്. പെ​ട്രോ​ളി​ല്‍ പ്രവർത്തിക്കുന്ന ക​വു​ങ്ങ് ക​യ​റ്റയ​ന്ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത ബൈ​ക്ക് പോ​ലെ അ​തി​വേ​ഗം കു​തി​ച്ചെ​ത്തു​മെ​ന്ന​താ​ണ്. ക​വു​ങ്ങി​ന്‍റെ അ​ടി ഭാ​ഗ​ത്ത് യ​ന്ത്രം ഘ​ടി​പ്പി​ച്ച് ചാ​രി ഇ​രു​ന്നാ​ല്‍ ബൈ​ക്കി​ല്‍ പോ​കു​ന്ന​തു​പോ​ലെ​യെ തോ​ന്നു. ര​ണ്ട് എ​ച്ച്പി ശേ​ഷി​യു​ള്ള ഈ ​യ​ന്ത്രത്തിന് 70 കി​ലോ​ഗ്രാം ഭാ​രം താ​ങ്ങാ​നു​ള്ള ശേ​ഷി​യു​ണ്ട്. ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ള​ടി​ച്ചാ​ല്‍ 70 മു​ത​ല്‍ 80 വ​രെ ക​വു​ങ്ങു​ക​ള്‍ ക​യ​റാം. 75,000 രൂ​പ​യാ​ണ് യ​ന്ത്ര​ത്തി​ന്‍റെ വി​ല. യ​ന്ത്ര​ത്തെ വി​ശ​ദ​മാ​യി പ​രി​ച​യ​പ്പെ​ട​ണ​മെ​ന്നു​ള്ള​വ​ർ​ക്ക് 9632774159 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.
ഒ​രു വി​ള​വെ​ടു​പ്പ് കാ​ല​ത്ത് പ​ത്തോ​ളം കു​ല​ക​ള്‍ ല​ഭി​ക്കു​ന്ന ക​വു​ങ്ങി​ല്‍ നി​ന്ന് പ​ഴു​പ്പെ​ത്തി​യ കു​ല​ക​ള്‍ പ​റി​ച്ചെ​ടു​ക്ക​ണ​മെ​ങ്കി​ല്‍ അ​ഞ്ചു​ത​വ​ണ തൊ​ഴി​ലാ​ളി​ക​ളെ തേ​ട​ണം.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​വു​ങ്ങി​ല്‍ ക​യ​റാ​നു​ള്ള നൂ​ത​ന​യ​ന്ത്രം വി​ക​സി​പ്പി​ച്ചെ​ടു​ത്ത​തെ​ന്ന് ഗ​ണ​പ​തി ഭ​ട്ട് പ​റ​ഞ്ഞു.പ​ര​മ്പ​ര​ാഗ​ത ക​ര്‍​ഷ​ക​നാ​യ 48-കാ​ര​നാ​യ ഗ​ണ​പ​തി​ഭ​ട്ട് നൂ​ത​ന രീ​തി​ക​ൾ പ​രീ​ക്ഷി​ച്ചുവ​രു​ന്നു. ജൈ​വ​കൃ​ഷി​രീ​തി​യു​ടെ പ​ര​മ്പ​ര​ാഗ​ത അ​റി​വ് കാ​ല​ത്തി​ന​നു​സ​രി​ച്ച് മ​ണ്ണി​ല്‍ പ്ര​യോ​ഗി​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൃ​ഷി ഭൂ​മി​യി​ല്‍ ക​വു​ങ്ങി​നെ ബാ​ധി​ക്കു​ന്ന മ​ഞ്ഞ​ളി​പ്പ് രോ​ഗ​വും വേ​രു ചീ​യ​ലും ബാ​ധി​ച്ചി​ട്ടി​ല്ല.