ഇ​ള​മ്പ​ച്ചി ഹോ​മി​യോ ഡി​സ്പ​ൻ​സ​റി കെ​ട്ടി​ടം പ​ഞ്ചാ​യ​ത്ത് നി​ർ​ദേ​ശി​ച്ച സ്ഥ​ല​ത്ത് പ​ണി​യും
Wednesday, June 19, 2019 1:30 AM IST
തൃ​ക്ക​രി​പ്പൂ​ർ: ര​ണ്ടു വ​ർ​ഷ​മാ​യി സ്ഥ​ല​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് നി​ർ​മാ​ണം നി​ല​ച്ച ഇ​ള​മ്പ​ച്ചി ഗ​വ. ഹോ​മി​യോ ഡി​സ്പ​ൻ​സ​റി കെ​ട്ടി​ടം നി​ർ​മാ​ണം തു​ട​രാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ തീ​രു​മാ​നം. നി​ർ​മാ​ണം ത​ട​സ​പ്പെ​ടു​ത്തി​യ സ്ഥ​ല​ത്ത് ത​ന്നെ കെ​ട്ടി​ടം പ​ണി തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം.
ഇ​ള​മ്പ​ച്ചി ന​വോ​ദ​യ വാ​യ​ന​ശാ​ല​യു​ടെ പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​ണ് പ​ത്ത് വ​ര്‍​ഷ​മാ​യി ഡി​സ്പ​ൻ​സ​റി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. പു​തി​യ​കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് 25 ല​ക്ഷം രൂ​പ എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ​യാ​ണ് അ​നു​വ​ദി​ച്ച​ത്. 2017ൽ ​ക​രാ​ര്‍ ന​ല്‍​കി​യ പ്ര​വൃത്തി ആ​രം​ഭി​ച്ച​പ്പോ​ള്‍ നാ​ട്ടു​കാ​രി​ൽ ചി​ല​ർ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്ത് വ​രു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് ഇ​ള​മ്പ​ച്ചി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​ണ് പ​ന്ത്ര​ണ്ട് സെ​ന്‍റ് സ്ഥ​ലം കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് നീ​ക്കി​വ​ച്ച​ത്.
പ്ര​വൃ​ത്തി ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് വ​ന​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട്ട ചെ​ടി​ക​ൾ ന​ഷ്ട​പ്പെ​ടു​മെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് പ്ര​വൃ​ത്തി ത​ട​സ​പ്പെ​ടു​ത്തി​യ​ത്.