അം​ശാ​ദാ​യ കു​ടി​ശി​ക 30 വ​രെ സ്വീ​ക​രി​ക്കും
Thursday, June 20, 2019 6:02 AM IST
കാ​ഞ്ഞ​ങ്ങാ​ട്:​ സ​മ്പൂ​ര്‍​ണ തൊ​ഴി​ലാ​ളി ര​ജി​സ്‌​ട്രേ​ഷ​ന്‍ ക​ര്‍​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ നാ​ളി​തു വ​രെ​യും ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​ത്വം എ​ടു​ത്തി​ട്ടി​ല്ലാ​ത്ത സ്വ​കാ​ര്യ മോ​ട്ടോ​ര്‍ വാ​ഹ​ന ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​ത്വം ന​ല്‍​കി ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു കൂ​ടി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു.
നി​ല​വി​ല്‍ അം​ഗ​ത്വം ഉ​ള​ള​വ​രും ക്ഷേ​മ​നി​ധി അം​ശാ​ദാ​യം കു​ടി​ശി​ക വ​രു​ത്തി​യു​ട്ടു​ള​ള​തു​മാ​യ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും അ​ത് അ​ട​ച്ചു​തീ​ര്‍​ക്കു​ന്ന​തി​നു​ള​ള കാ​ലാ​വ​ധി​യും 30 വ​രെ നീ​ട്ടി. ഫോ​ണ്‍- 0467 2205380, 9447084854.