വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​ൻ ഇ​രു​സം​സ്ഥാ​ന​ങ്ങ​ളും കൂ​ട്ടാ​യി പ്ര​വ​ര്‍​ത്തി​ക്കും
Thursday, June 20, 2019 6:02 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ര​ള-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ലെ അ​തി​ര്‍​ത്തി ത​ര്‍​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നും വ​ന്യ​മൃ​ഗ ശ​ല്യം ത​ട​യു​ന്ന​തി​നും ഇ​രു​സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ ത​ല​ങ്ങ​ളി​ല്‍ ച​ര്‍​ച്ച ന​ട​ത്തു​ന്ന​തി​നു ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു​വും ദ​ക്ഷി​ണ ക​ന്ന​ഡ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ശ​ശി​കാ​ന്ത് സെ​ന്തി​ലു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ തീ​രു​മാ​ന​മാ​യി.
ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും ക​ര്‍​ണാ​ട​ക​യി​ലെ മ​ണ്ഡ​ക്കോ​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ലും റ​വ​ന്യു-​ഫോ​റ​സ്റ്റ്-​സ​ര്‍​വേ തു​ട​ങ്ങി​യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ച​ര്‍​ച്ചന​ട​ത്തും. തു​ട​ര്‍​ന്ന് ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും ജ​ന​പ്ര​തി​നി​ധി​ക​ളും ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രും ച​ര്‍​ച്ച ന​ട​ത്തും.
ദേ​ലം​പാ​ടി​യി​ലും മ​റ്റും കാ​ട്ടാ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം ത​ട​യു​ന്ന​തി​ന് പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കും. വ​ര്‍​ഷ​ങ്ങ​ളാ​യി നി​ല​നി​ല്‍​ക്കു​ന്ന അ​തി​ര്‍​ത്തി​ത​ര്‍​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സ​ര്‍​വേ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍​ക്കും ധാ​ര​ണ​യാ​യി.
യോ​ഗ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ. ​അ​നൂ​പ്കു​മാ​ര്‍, ക​ര്‍​ണാ​ട​ക അ​സി. ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ശ​ങ്ക​ര​ഗൗ​ഡ, സു​ബ്ര​ഹ്മ​ണ്യ അ​സി. ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​സ്റ്റി​ന്‍ പി. ​സോ​ണ​സ്, കാ​സ​ര്‍​ഗോ​ഡ് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എ​ന്‍. അ​നി​ല്‍​കു​മാ​ര്‍, സു​ള​ള്യ റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എ​ന്‍. മ​ഞ്ജു​നാ​ഥ്, സു​ള​ള്യ ത​ഹ​സി​ല്‍​ദാ​ര്‍ കു​ഞ്ഞു​മു​ഹ​മ്മ​ദ്, ദ​ക്ഷി​ണ ക​ന്ന​ഡ ഡി​ഡി​എ​ല്‍​ആ​ര്‍ കെ. ​പ്ര​സാ​ദി​നി, എ​ഡി​എ​ല്‍​ആ​ര്‍ എ. ​വെ​ങ്കി​ടേ​ഷ് എ​ന്നി​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.