വ്യാ​ജ​ ചി​ട്ടി​ക​ള്‍​ക്കെ​തി​രേ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം
Thursday, June 20, 2019 6:04 AM IST
കാ​സ​ർ​ഗോ​ഡ്: 1982 ലെ ​കേ​ന്ദ്ര ചി​ട്ടി നി​യ​മം സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള​തി​നാ​ല്‍ ഈ ​നി​യ​മ​മ​നു​സ​രി​ച്ചു​ള്ള മു​ന്‍​കൂ​ര്‍ അ​നു​മ​തി ല​ഭി​ച്ച ചി​ട്ടി​ക​ള്‍​ക്കു മാ​ത്ര​മേ നി​ല​വി​ല്‍ നി​യ​മ പ്രാ​ബ​ല്യ​മു​ള്ളൂ.
പൊ​തു​ജ​ന​ങ്ങ​ള്‍ കെ​എ​സ്എ​ഫ്ഇ ഒ​ഴി​കെ​യു​ള്ള സ്വ​കാ​ര്യ​ചി​ട്ടി​ക​ളി​ല്‍ ചേ​രു​ന്ന​തി​നു മു​മ്പാ​യി ചേ​രാ​നു​ദ്ദേ​ശി​ക്കു​ന്ന ചി​ട്ടി വ്യാ​ജ​മ​ല്ല എ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന് ജി​ല്ലാ ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സു​മാ​യോ ബ​ന്ധ​പ്പെ​ട്ട സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സു​മാ​യോ ബ​ന്ധ​പ്പെ​ട​ണം. മു​ന്‍​കൂ​ര്‍ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത ചി​ട്ടി​ക​ളു​ടെ ല​ഘു​ലേ​ഖ​ക​ളോ പ​ര​സ്യ​ങ്ങ​ളോ നോ​ട്ടീ​സോ മ​റ്റേ​തെ​ങ്കി​ലും രേ​ഖ​ക​ളോ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന പ​ക്ഷം വി​വ​രം ജി​ല്ലാ ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ലോ സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സി​ലോ അ​റി​യി​ക്ക​ണം.
ബ​ന്ധ​പ്പെ​ടേ​ണ്ട വി​ലാ​സം-​ജി​ല്ലാ ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ്, സി​വി​ല്‍​സ്റ്റേ​ഷ​ന്‍, വി​ദ്യാ​ന​ഗ​ര്‍, കാ​സ​ര്‍​ഗോ​ഡ് -671123. ഫോ​ണ്‍-04994 255405, 9846953498-- ചി​ട്ടി ഇ​ന്‍​സ്‌​പെ​ക്ട​ര്‍-9400441085.