അവഗണനയുടെ പാളത്തിൽ തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ
Thursday, June 20, 2019 6:04 AM IST
തൃ​ക്ക​രി​പ്പൂ​ർ: പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു കി​ട​ക്കു​ന്ന തൃ​ക്ക​രി​പ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി വീ​ണ്ടും മു​റ​വി​ളി ഉ​യ​രു​ന്നു. കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പും ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്ന​തു​ൾ​പ്പെ​ട​യു​ള്ള അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​മു​ള്ള കാ​ര്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​നും രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ൾ രം​ഗ​ത്തി​റ​ങ്ങും. നേ​ര​ത്തെ സി ​ക്ലാ​സ് ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​യ തൃ​ക്ക​രി​പ്പൂ​രി​ൽ പാ​സ​ഞ്ച​ർ ഉ​ൾ​പ്പെ​ടെ നാ​ല് ട്രെ​യി​നു​ക​ൾ​ക്ക് മാ​ത്ര​മേ സ്റ്റോ​പ്പു​ള്ളു. എ​ങ്കി​ലും പാ​ല​ക്കാ​ട് ഡി​വി​ഷ​ന് കീ​ഴി​ൽ കു​റ​ഞ്ഞ വ​ണ്ടി​ക​ൾ നി​ർ​ത്തു​ന്ന സ്റ്റേ​ഷ​നു​ക​ളു​ടെ വ​രു​മാ​ന​മെ​ടു​ത്താ​ൽ തൃ​ക്ക​രി​പ്പൂ​ർ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. ഒ​രു ദി​വ​സം ഏ​താ​ണ്ട് 75,000 രൂ​പ ഇ​വി​ടെ വ​രു​മാ​ന​മു​ണ്ട്. റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ച​ത് മു​ത​ൽ ശ​രാ​ശ​രി 40,000 അ​ര ല​ക്ഷം രൂ​പ​വ​രെ വ​രു​മാ​ന​മു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ സീ​സ​ൺ യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ച്ചു വ​രു​ന്ന ഇ​വി​ടെ സീ​സ​ൺ ടി​ക്ക​റ്റ് വ​ഴി 6000 മു​ത​ൽ ഒ​മ്പ​തി​നാ​യി​രം വ​രെ വ​രു​മാ​ന​വും സാ​ധാ​ര​ണ ടി​ക്ക​റ്റ് വ​ഴി 12,000 മു​ത​ൽ 15,000 രൂ​പ വ​രെ വ​ര​വു​ണ്ട്.
ഇ​തൊ​ക്കെ പ​റ​യു​മ്പോ​ഴും സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ജോ​ലി​ക​ളും ചെ​യ്തു തീ​ർ​ക്കു​ന്ന​ത് ഒ​രു ജീ​വ​ക്കാ​ര​ൻ മാ​ത്ര​മാ​ണെ​ന്ന കാ​ര്യം റെ​യി​ൽ​വേ അ​ധി​കൃ​ത​ർ മ​നഃ​പൂ​ർ​വം മ​റ​ക്കു​ക​യാ​ണ്. ടി​ക്ക​റ്റ് ന​ൽ​കു​ന്ന​തും ഫോ​ൺ കൈ​കാ​ര്യം ചെ​യ്യു​ന്ന​തും സ്റ്റേ​ഷ​ൻ ശു​ചി​യാ​ക്കേ​ണ്ട​തും എ​ല്ലാം ഈ ​ഒ​രു ജീ​വ​ന​ക്കാ​രൻ ത​ന്നെ. സ്വീ​പ്പ​ർ പോ​ലും ഇ​വി​ടെ ഇ​ല്ല. ഇ​ത് കൂ​ടാ​തെ കോ​യ​മ്പ​ത്തൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​നി​ന് ദി​ന റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​യി സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന് മ​റു​ഭാ​ഗ​ത്തെ പ്ലാ​റ്റ് ഫോ​മി​ലെ​ത്തു​ക​യും വേ​ണം. ഈ ​സ​മ​യം യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് ന​ൽ​കാ​നാ​വി​ല്ല. ആ​ഴ്ച​ക​ളോ​ള​മാ​യി റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യം സ്റ്റേ​ഷ​നി​ൽ ല​ഭ്യ​മാ​യി​രു​ന്നി​ല്ല. ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്ന റെ​യി​ൽ​വേ അ​ധി​കൃ​ത​രു​ടെ മ​റു​പ​ടി​യി​ല്ലാ​തെ പ​രി​ഹാ​രം ഇ​പ്പോ​ഴും ശാ​ശ്വ​ത​മാ​യി​ട്ടി​ല്ല. ഇ​തി​നാ​യി ബി​എ​സ്എ​ൻ​എ​ലി​നെ മാ​ത്രം ആ​ശ്ര​യി​ക്കാ​തെ മ​റ്റു സ്റ്റേ​ഷ​നു​ക​ളു​ടെ മാ​തൃ​ക​യി​ൽ റെ​യി​ൽ നെ​റ്റ് കൂ​ടി സ്റ്റേ​ഷ​നി​ൽ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
വി​വി​ധ സ്ഥലങ്ങളിൽ നി​ന്നും സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ നി​ർ​മി​ച്ച ശു​ചി​മു​റി​യി​ൽ വെ​ള്ള​മി​ല്ല. മൂ​ന്നു മാ​സ​ത്തോ​ള​മാ​യി ഇ​ത​ട​ച്ചി​ട്ട നി​ല​യി​ലാ​ണ്. സ്റ്റീ​ൽ വാ​ഷ് ബേ​സി​ൻ ഉ​ണ്ടെ​ങ്കി​ലും അ​തി​ലും വെ​ള്ള​മി​ല്ല. മ​ഴ​യോ വെ​യി​ലോ ഏ​ൽ​ക്കാ​തെ പു​തി​യ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ പ​രി​സ​ര​ത്തോ പ്ലാ​റ്റ്‌​ഫോ​മി​ലോ കാ​ത്തു നി​ൽ​ക്കാ​ൻ പോ​ലു​മാ​കി​ല്ല. കു​ടു​സ് കെ​ട്ടി​ട​ത്തി​ന് ത​ന്നെ ആ​വ​ശ്യ​മാ​യ മേ​ൽ​ക്കൂ​ര ഇ​ല്ലെ​ന്ന നി​ല​യി​ലാ​ണ് കാ​ര്യ​ങ്ങ​ൾ. മേ​ൽ​ക്കൂ​ര നീ​ട്ടി പ​ഴ​യ കെ​ട്ടി​ട​ത്തി​ന് സ​മാ​ന​മാ​യി യാ​ത്ര​ക്കാ​ർ​ക്ക് സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പു​തി​യ കെ​ട്ടി​ടോ​ദ്ഘാ​ട​ന വേ​ള​യി​ൽ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഇ​നി​യും പ​രി​ഹാ​ര​മാ​യി​ല്ല.
യാ​ത്രാ​വ​ശ്യ​ങ്ങ​ൾ ഏ​റി വ​രു​ന്ന കാ​ല​ത്ത് കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് വേ​ണ​മെ​ന്ന നി​ര​ന്ത​ര മു​റ​വി​ളി​ക്ക് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. നേ​ര​ത്തെ തൃ​ക്ക​രി​പ്പൂ​ർ സ്റ്റേ​ഷ​നെ ത​രം താ​ഴ്ത്താ​ൻ നീ​ക്ക​മു​ണ്ടാ​യ​പ്പോ​ൾ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങി​യി​രു​ന്നു.