മാ​വി​ലാ​ക്ക​ട​പ്പു​റം പു​ലി​മു​ട്ടി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണം
Wednesday, June 26, 2019 2:09 AM IST
വ​ലി​യ​പ​റ​മ്പ്: മ​ഴ ശ​ക്ത​മാ​കു​ന്ന​തി​നാ​ൽ മാ​വി​ല​ക്ക​ട​പ്പു​റം പു​ലി​മു​ട്ടി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​യ​ന്ത്ര​ണം. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന ഇ​വി​ടെ അ​പ​ക​ട​ഭീ​ഷ​ണി മൂ​ല​മാ​ണ് താ​ത്കാ​ലി​ക​മാ​യി നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.
പു​ലി​മു​ട്ടി​ൽ എ​ത്തു​ന്ന​വ​ർ ക​ട​ലി​ലേ​ക്കി​റ​ങ്ങു​ക​യും പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​രു​ന്നു ഫോ​ട്ടോ​ക​ൾ എ​ടു​ക്കു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. പു​ലി​മു​ട്ടി​ലും പ​രി​സ​ര​ത്തും ര​ണ്ടാ​ഴ്ച​മു​മ്പ് വ​രെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി വ​ന്നി​രു​ന്നു.
അ​തി​നു​ശേ​ഷം ഇ​വി​ടേ​ക്ക് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടി​രു​ന്നി​ല്ല. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് ഒ​ഴി​വു​ദി​ന​ങ്ങ​ളി​ലും പ്ര​ധാ​ന ആ​ഘോ​ഷ​ദി​വ​സ​ങ്ങ​ളി​ലും ഇ​വി​ടെ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്താ​റു​ണ്ട്.
ഇ​പ്പോ​ൾ ക​ട​ലി​ൽ​നി​ന്നും ശ​ക്ത​മാ​യ​രീ​തി​യി​ൽ തി​ര അ​ടി​ച്ചു പു​ലി​മു​ട്ടി​നു‌ ചു​റ്റും ക​ര​യി​ലേ​ക്ക് ക​യ​റു​ന്നു​ണ്ട്.
തി​ര​ക്ക് കു​റ​ഞ്ഞ പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ ഇ​വി​ടെ മ​ദ്യ​പാ​നി​ക​ളു​ടെ​യും മ​യ​ക്ക് വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​ക്കാ​രു​ടെ​യും ഇ​ട​പെ​ട​ൽ സ​ജീ​വ​മാ​ണെ​ന്ന് ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്.
പ്ര​ദേ​ശ​ത്തു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രു​ടെ ജാ​ഗ്ര​താ സ​മി​തി​യും അ​ടു​ത്താ​യി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. നാ​ട്ടു​കാ​രു​ടെ​യും ച​ന്തേ​ര പോ​ലീ​സി​ന്‍റെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് പ്ര​ദേ​ശം.