സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്ക് സ​ൺ​ഡേ ഹോ​ളി​ഡേ
Monday, July 15, 2019 1:55 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സ്വ​കാ​ര്യ​ബ​സു​ക​ൾ ഞാ​യ​റാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വീ​സ് മു​ട​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു.
ഇ​ന്ന​ലെ മ​ല​യോ​ര​ത്ത് നാ​ലു ബ​സു​ക​ളാ​ണ് സ​ർ​വീ​സ് മു​ട​ക്കി​യ​ത്. ബ​സ് പ്ര​തീ​ക്ഷി​ച്ച് നി​ന്ന നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ മ​ണി​ക്കൂ​റു​ക​ളോ​ളം പെ​രു​വ​ഴി​യി​ൽ കു​ടു​ങ്ങി. ഞാ​യ​റാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ വി​വാ​ഹ​ട്രി​പ്പു​ക​ൾ ന​ട​ത്തു​ന്ന​താ​യും വ്യാ​പ​ക​പ​രാ​തി ഉ​യ​രു​ന്നു​ണ്ട്.
യാ​ത്ര​ക്കാ​രെ പെ​രു​വ​ഴി​യി​ലാ​ക്കി​യു​ള്ള അ​ന​ധി​കൃ​ത സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. ഞാ​യ​റാ​ഴ്ച ദി​വ​സ​ങ്ങ​ളി​ൽ യാ​ത്ര​ചെ​യ്യു​ന്ന യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​കു​ന്ന ദു​രി​തം പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.