മുളയുടെ തലസ്ഥാനമാകാൻ ജില്ല
Monday, July 15, 2019 1:57 AM IST
കാ​സ​ർ​ഗോ​ഡ്: വ​ര​ള്‍​ച്ച​യു​ടെ ബാ​ധ​യേ​റ്റ കാ​സ​ര്‍​കോ​ട് ബാം​ബൂ ക്യാ​പി​റ്റ​ല്‍ പ​ദ്ധ​തി​യി​ലൂ​ടെ ഇ​നി ദ​ക്ഷി​ണേ​ന്ത്യ​യു​ടെ മു​ള​ത​ല​സ്ഥാ​ന​മാ​വും. പ​ദ്ധ​തി​യു​ടെ ജ​ന​കീ​യോ​ദ്ഘാ​ട​നം അം​ഗ​ഡി​മൊ​ഗ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ​രി​സ​ര​ത്തു മു​ളം​തൈ ന​ട്ടു റ​വ​ന്യു​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നി​ര്‍​വ​ഹി​ച്ചു.
പ്ര​കൃ​തി​യു​ടെ വ​ര​ദാ​ന​മാ​യി ന​മു​ക്കു ല​ഭി​ച്ച വി​ഭ​വ​ങ്ങ​ള്‍ മ​നു​ഷ്യ​ന്‍റെ ഇ​ട​പെ​ട​ലു​ക​ള്‍ കൊ​ണ്ടും കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ല​വും ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ബാം​ബൂ ക്യാ​പി​റ്റ​ല്‍ പ​ദ്ധ​തി ന​മു​ക്ക് കൈ​മോ​ശം​വ​ന്ന പ്ര​കൃ​തി​യെ തി​രി​ച്ചു​പി​ടി​ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
പൊ​തു​വെ കൃ​ഷി​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത് ഭ​ക്ഷ്യ​സു​ര​ക്ഷ​യും സാ​മ്പ​ത്തി​ക​ലാ​ഭ​വു​മാ​ണ്. ഭൂ​ഗ​ര്‍​ഭ​ജ​ലം വ​ള​രെ അ​ക​പ​ട​ക​ര​മാം വി​ധ​ത്തി​ല്‍ കു​റ​ഞ്ഞു​വ​രു​ന്ന കാ​സ​ര്‍​ഗോ​ഡി​ന്‍റെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ള കൃ​ഷി നി​ല​നി​ല്‍​പി​ന് വേ​ണ്ടി​യു​ള്ള കൃ​ഷി​യാ​ണ്. ബാം​ബു ക്യാ​പി​റ്റ​ല്‍ പ​ദ്ധ​തി​യി​ലൂ​ടെ വ​ര​ണ്ട പ്ര​ദേ​ശ​ങ്ങ​ളെ ഹ​രി​താ​ഭ​മാ​ക്കി ഭൂ​ഗ​ര്‍​ഭ​ജ​ല​വി​താ​നം ഉ​യ​ര്‍​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ വി​ജ​യ​ക​ര​മാ​യ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ന് വേ​ണ്ടി ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​സ​മൂ​ഹ​വും എ​ല്ലാ വി​ധ​ത്തി​ലു​ള്ള സ​ഹ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍, ജി​ല്ലാ​ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു, പു​ത്തി​ഗെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​അ​രു​ണ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ കെ. ​പ്ര​ദീ​പ​ന്‍, തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി ക​ണ്ണൂ​ര്‍ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ വി.​കെ. ദി​ലീ​പ്, പ്രി​ന്‍​സി​പ്പ​ല്‍ അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ഓ​ഫീ​സ​ര്‍ മ​ധു ജോ​ര്‍​ജ് മ​ത്താ​യി, കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് ഇ.​പി. രാ​ജ്‌​മോ​ഹ​ന്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ബി. മു​ഹ​മ്മ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​പി. ഉ​ഷ, മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പ്ര​ദീ​പ്കു​മാ​ര്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് സു​ബ്ര​ഹ്മ​ണ്യ ഭ​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബ​ഷീ​ര്‍ കോ​ട്ടൂ​ട​ല്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
കാ​സ​ര്‍​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്കി​ല്‍ പെ​ട്ട 13 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത്ത​ല​ങ്ങ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും വാ​ര്‍​ഡു​ത​ല​ങ്ങ​ളി​ല്‍ വാ​ര്‍​ഡ് അം​ഗ​ങ്ങ​ളു​മാ​ണ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​ത്.
ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു​വി​ന്‍റെ പ്ര​ത്യേ​ക​നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത​ത്.
കൂ​ടാ​തെ സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി വി​ഭാ​ഗ​വും പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ മു​ളം​തൈ​ക​ള്‍ കൈ​മാ​റി​യി​രു​ന്നു. കാ​സ​ര്‍​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന വി​ത്തു​ക​ളു​പ​യോ​ഗി​ച്ച് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​രം ഓ​രോ വാ​ര്‍​ഡി​ലും ന​ഴ്‌​സ​റി​ക​ള്‍ സ്ഥാ​പി​ച്ച് 2,40,00 മു​ള​തൈ​ക​ളാ​യി​രു​ന്നു ത​യ്യാ​റാ​ക്കി​യ​ത്. ഇ​തി​നാ​യി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​ത്യേ​ക​പ​രി​ശീ​ല​നം ന​ല്‍​കി​യി​രു​ന്നു. ഏ​പ്രി​ല്‍, മെ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ല്‍ 13 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി മൂ​ന്നു ല​ക്ഷം കു​ഴി​ക​ളാ​ണ് നി​ര്‍​മി​ച്ച​ത്. മൂ​ന്നു മാ​സ​ത്തോ​ളം വ​രു​ന്ന സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളാ​ണ് നി​ര്‍​വ​ഹി​ക്കു​ക.
പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ ജൈ​വ​വ​ളം ശു​ചി​ത്വ​മി​ഷ​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രു​ന്നു സം​ഘ​ടി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഇ​തി​നാ​വ​ശ്യ​മാ​യ ക​മ്പോ​സ്റ്റിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. മാ​ലി​ന്യ​മു​ക്ത കാ​സ​ര്‍​ഗോ​ഡ് എ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​നാ​യി ശു​ചി​ത്വ​മി​ഷ​ന്‍ ല​ഭ്യ​മാ​ക്കി​യ ഫ​ണ്ട് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ജൈ​വ​മാ​ലി​ന്യ സം​സ്‌​ക​ര​ണം ന​ട​പ്പി​ലാ​ക്കി​യ​ത്. പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളെ കൃ​ഷി​ക്ക് ഉ​പ​യു​ക്ത​മാ​യ രീ​തി​യി​ല്‍ മാ​റ്റി​യെ​ടു​ക്കു​തി​നാ​യി മ​ണ്ണി​ന്‍റെ ഘ​ട​ന​യും ഗു​ണ​നി​ല​വാ​ര​വും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ പ​രി​ശോ​ധി​ച്ച് ജൈ​വ​വ്യ​തി​യാ​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കാ​ന്‍ ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്നു. കൂ​ടാ​തെ ഭൂ​ഗ​ര്‍​ഭ ജ​ല​വി​താ​ന​ത്തി​ല്‍ വ​രു​ന്ന​മാ​റ്റ​ങ്ങ​ളെ നി​രീ​ക്ഷി​ക്കാ​ന്‍ ഭൂ​ഗ​ര്‍​ഭ ജ​ല​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നി​രീ​ക്ഷ​ണ കി​ണ​റു​ക​ളി​ല്‍ പ​രി​ശോ​ധ​ന​യും ന​ട​ത്തും.
നട്ടത് ചരിത്രനേട്ടത്തെ
കാ​സ​ർ​ഗോ​ഡ്: ബാം​ബൂ ക്യാ​പി​റ്റ​ല്‍ പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല ക​ര​സ്ഥ​മാ​ക്കി​യ​ത് ച​രി​ത്ര​നേ​ട്ടം. രാ​വി​ലെ പ​ത്തു മു​ത​ല്‍ പ​തി​നൊ​ന്നു വ​രെ​യു​ള്ള ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ കാ​സ​ര്‍​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്കു​ക​ളി​ലാ​യി ന​ട്ടു​പി​ടി​പ്പി​ച്ച​ത് മൂ​ന്നു ല​ക്ഷം മു​ള​ംതൈ​ക​ള്‍.
ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യാ​ണ് വ്യ​വ​സ്ഥാ​പി​ത​മാ​യ രീ​തി​യി​ല്‍ ഒ​രു പ്ര​ദേ​ശ​ത്ത് ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ ഇ​ത്ര​യ​ധി​കം മു​ള​ക​ള്‍ വ​യ്ച്ചു പി​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു പ​റ​ഞ്ഞു.
ര​ണ്ടു ബ്ലോ​ക്കു​ക​ളി​ലും ഉ​ള്‍​പ്പെ​ടു​ന്ന മു​ഴു​വ​ന്‍ വാ​ര്‍​ഡു​ക​ളി​ലും വ്യാ​പ​ക​മാ​യി മു​ള​ക​ള്‍ വ​ള​രു​ന്ന​തോ​ടെ മേ​ഖ​ല​യി​ലെ ചെ​ങ്ക​ല്‍ പ്ര​ദേ​ശ​ങ്ങ​ളെ ഹ​രി​താ​ഭ​മാ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡി​നെ ദ​ക്ഷി​ണേ​ന്ത്യ​യു​ടെ ബാം​ബു ഹ​ബ്ബാ​യി മാ​റ്റു​ന്ന​തി​ലൂ​ടെ ജി​ല്ല​യു​ടെ സ​മ​ഗ്ര​വി​ക​സ​നം സാ​ധ്യ​മാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
മു​ള​വ്യാ​പ​ന​ത്തി​ലൂ​ടെ സ​മീ​പ ഭാ​വി​യി​ല്‍ ത​ന്നെ ഭൂ​ഗ​ര്‍​ഭ ജ​ല​വി​താ​നം ഉ​യ​ര്‍​ത്താ​ന്‍ സാ​ധി​ക്കും.
കൂ​ടാ​തെ മു​ള​യി​ലൂ​ടെ നി​ര്‍​മി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളി​ലൂ​ടെ ജ​ന​ങ്ങ​ള്‍​ക്ക് സാ​മ്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പു വ​രു​ത്താ​ന്‍ സ​ഹാ​യി​ക്കും.
ഇ​തി​നാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​ന ക്ലാ​സു​ക​ളും ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.