ആ​രോ​ഗ്യ കാ​ര്‍​ഡ്: ഇതുവരെ 83,048 കു​ടും​ബ​ങ്ങ​ള്‍​ക്ക്
Monday, July 15, 2019 1:57 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 83,048 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഇ​തി​ന​കം ആ​രോ​ഗ്യ കാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്ത​താ​യും 83 ശ​ത​മാ​നം ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യും ആ​യു​ഷ്മാ​ന്‍ ഭാ​ര​ത്-​കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ​പ​ദ്ധ​തി (എ​ബി-​കെ​എ​എ​സ്പി) അ​വ​ലോ​ക​ന​യോ​ഗം അ​റി​യി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡി​എം​ഒ ഡോ. ​എ.​വി. ദി​നേ​ശ്കു​മാ​ര്‍, ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ (ഇ) ​കെ.​എ. ഷാ​ജു, എ​ന്‍​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​രാ​മ​ന്‍ സ്വാ​തി​വാ​മ​ന്‍, ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സ​ര്‍ എം. ​കൃ​ഷ്ണ​രാ​ജ്, ജി​ല്ലാ ട്രൈ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ പി.​ടി. അ​ന​ന്ത​കൃ​ഷ്ണ​ന്‍, ചി​യാ​ക് ജി​ല്ലാ പ്രൊ​ജ​ക്ട് മാ​നേ​ജ​ര്‍ എം. ​സ​തീ​ശ​ന്‍ ഇ​രി​യ, ഡി​ഡി​പി ഓ​ഫീ​സ് ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് കെ. ​മോ​ഹ​ന്‍, എ​ഡി​എ​ല്‍​ഒ എ​ന്‍.​എ​ച്ച്. രാ​ജേ​ഷ്കു​മാ​ര്‍, ജൂ​ണി​യ​ര്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​അ​രു​ന്ധ​തി, ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​കെ.​കെ. രാ​ജാ​റാം, കു​ടും​ബ​ശ്രീ പ്ര​തി​നി​ധി​ക​ളാ​യ ഇ. ​ഷി​ബി, സൗ​ദ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.