സ്റ്റാ​ഫ് ന​ഴ്സു​മാ​രെ സ​ബ്സെ​ന്‍റ​റു​ക​ളി​ൽ നി​യ​മി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹം
Monday, July 15, 2019 1:57 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്റ്റാ​ഫ് ന​ഴ്സു​മാ​രെ സ​ബ്സെ​ന്‍റ​റു​ക​ളി​ൽ നി​യ​മി​ക്കു​ന്ന​തി​രേ കേ​ര​ള ഗ​വ. ജൂ​ണി​യ​ർ പ​ബ്ലി​ക്ക് ഹെ​ൽ​ത്ത്‌ നേ​ഴ്സ​സ് ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം പ്ര​തി​ഷേ​ധി​ച്ചു. എ​സി​കെ സ്മാ​ര​ക ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​മു​ര​ളീ​ധ​ര നെ​ല്ലൂ​രാ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ഗൗ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം മേ​രി ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശ്രീ​മ​ണി, ആ​സ്മ, വി.​ശോ​ഭ, പി.​സു​മ, കെ.​വി.​ബീ​ന, പ്ര​സ​ന്ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.