ചാ​ല-​ന​ടാ​ൽ ബൈ​പ്പാ​സി​ൽ അ​പ​ക​ടം: നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്
Tuesday, July 16, 2019 6:21 AM IST
ക​ണ്ണൂ​ർ: ചാ​ല-​ന​ടാ​ൽ ബൈ​പ്പാ​സി​ൽ മിം​സ് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ കാ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സി​ലി​ടി​ച്ച് യാ​ത്രി​ക​ർ​ക്ക് ഗു​രു​ത​രം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.15 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
കൊ​ല്ലൂ​രി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ കാ​സ​ർ​ഗോ​ഡ് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ യാ​ത്ര​ക്കാ​രും കാ​സ​ർ​ഗോ​ഡ് ചെ​ർ​ക്ക​ള സ്വ​ദേ​ശി​ക​ളു​മാ​യ മ​നോ​ജ് (30), സ​ന​ൽ കു​മാ​ർ (17), മൊ​യ്തു (25), ബ​സ് ക​ണ്ട​ക്ട​റും എ​റ​ണാ​കു​ളം സ്വ​ദേ​ശി​യു​മാ​യ സ​ക്കീ​ർ (44) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ മിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണാ​യും ത​ക​ർ​ന്നു.