ഹ​രി​ത​മു​റ്റം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Tuesday, July 16, 2019 6:22 AM IST
പാ​ലാ​വ​യ​ൽ: ഈ​സ്റ്റ് എ​ളേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, സെ​ന്‍റ് ജോ​ൺ​സ് പെ​ൻ​ഷ​നേ​ഴ്സ് സൗ​ഹൃ​ദ വേ​ദി, സ​മ​ഭാ​വ​ന വാ​യ​ന​ശാ​ല എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പാ​ലാ​വ​യ​ൽ സെന്‍റ് ജോ​ൺ​സ് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂളി​ൽ ഹ​രി​ത​മു​റ്റം പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു.​
സ്കൂ​ൾ മൈ​താ​ന​ത്തി​നു ചു​റ്റും വി​വി​ധ​യി​നം ത​ണ​ൽ മ​ര​ങ്ങ​ൾ ന​ട്ടു​വ​ള​ർ​ത്തു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
സ്കൂ​ൾ മാ​നേ​ജ​ർ റ​വ.​ഡോ.​തോ​മ​സ് ചി​റ്റി​ല​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​ൻ​സി​പ്പ​ൽ കെ.​എ.​റോ​സി​ലി, ഈ​സ്റ്റ് എ​ളേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​എ. ജോ​യി, പെ​ൻ​ഷ​നേ​ഴ്സ് സൗ​ഹൃ​ദ​വേ​ദി പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഫ്രാ​ൻ​സി​സ്, എ​ൽ​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​എ.​ജോ​സ​ഫ്, ബി​ജു മാ​പ്പി​ള​പ​റ​മ്പി​ൽ, മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ നാ​യ്ക്കം​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.