ആ​ളൊ​ഴി​ഞ്ഞ് അ​ര​ങ്ങൊ​ഴി​ഞ്ഞ് ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല കാ​സ​ര്‍​ഗോ​ഡ് കാ​മ്പ​സ്
Wednesday, July 17, 2019 1:57 AM IST
കാ​സ​ര്‍​ഗോ​ഡ്: ഒ​രു സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സ് എ​ന്നാ​ല്‍ അ​ത് വ​ലി​യൊ​രു കെ​ട്ടി​ട​വും അ​തി​ലെ ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന ഫ​ര്‍​ണി​ച്ച​റു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും മാ​ത്ര​മ​ല്ലെ​ന്നും ആ​യി​ര​ക്ക​ണ​ക്കാ​യ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ഓ​രോ നി​മി​ഷ​വും സ​ജീ​വ​മാ​യ പ​ഠ​ന-​ഗ​വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ളു​മൊ​ക്കെ​യാ​ണെ​ന്ന് വാ​യി​ക്കു​ക​യും എ​ഴു​തു​ക​യും പ്ര​സം​ഗി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള​വ​ര്‍ ദ​യ​വാ​യി ഈ ​വ​ഴി വ​രാ​തി​രി​ക്കു​ക. വ​ന്നു​പോ​യാ​ല്‍ ഇ​തു​വ​രെ മ​ന​സി​ല്‍ വ​ള​ര്‍​ത്തി​യെ​ടു​ത്ത സ​ങ്ക​ല്പ​ങ്ങ​ളെ​ല്ലാം മാ​റ്റി​യെ​ഴു​തേ​ണ്ടി​വ​രും. ഇ​തു ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കാ​സ​ര്‍​ഗോ​ഡ് കാ​മ്പ​സ്.

ജി​ല്ലാ ആ​സ്ഥാ​ന​ത്തെ സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സ് എ​ന്നൊ​ക്കെ കേ​ള്‍​ക്കു​മ്പോ​ള്‍ ചു​രു​ങ്ങി​യ​ത് മൂ​ന്നോ നാ​ലോ പ​ഠ​ന​വ​കു​പ്പു​ക​ളെ​ങ്കി​ലും ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്ക​രു​ത്. കാ​മ്പ​സ് തു​ട​ങ്ങി​യ കാ​ല​ത്തും പി​ന്നീ​ടു​മൊ​ക്കെ​യാ​യി ഇ​വി​ടെ എം​സി​എ​യും എം​ബി​എ​യു​മൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ആ​കെ​യു​ള്ള​ത് ബി​എ​ഡ് കോ​ഴ്‌​സ് മാ​ത്ര​മാ​ണ്. ര​ണ്ടു ബാ​ച്ചു​ക​ളു​ള്ള ഒ​രേ​യൊ​രു കോ​ഴ്‌​സി​നു വേ​ണ്ടി 21600 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള മൂ​ന്നു​നി​ല കെ​ട്ടി​ട​വും ഹോ​സ്റ്റ​ലും മൂ​ന്നേ​ക്ക​ര്‍ സ്ഥ​ല​വും വി​ശാ​ല​മാ​യി കി​ട​ക്കു​ന്നു.

എം​സി​എ, എം​ബി​എ കോ​ഴ്‌​സു​ക​ള്‍ നി​ര്‍​ത്ത​ലാ​ക്കി​യ​പ്പോ​ള്‍ അ​വ​യ്ക്കു വേ​ണ്ടി ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ചു വാ​ങ്ങി​യ ചി​ല ഉ​പ​ക​ര​ണ​ങ്ങ​ളും കം​പ്യൂ​ട്ട​റു​ക​ളു​മൊ​ക്കെ വെ​റു​തേ കി​ട​ന്നു ന​ശി​ക്കാ​തി​രി​ക്കാ​നാ​യി സ​ര്‍​വ​ക​ലാ​ശാ​ലാ അ​ധി​കൃ​ത​ര്‍ ത​ന്നെ മ​റ്റു കാ​മ്പ​സു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ബാ​ക്കി​യു​ള്ള കം​പ്യൂ​ട്ട​റു​ക​ളും ലാ​ബും ബി​എ​ഡ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​ഠ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. ഏ​റെ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് വാ​ട​ക​ക്കെ​ട്ടി​ടം മാ​ത്ര​മു​ണ്ടാ​യി​രു​ന്ന കാ​ല​ത്തു​ത​ന്നെ ഉ​ണ്ടാ​യി​രു​ന്ന​താ​ണ് ബി​എ​ഡും എം​സി​എ, എം​എ​സ് സി ​കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് കോ​ഴ്‌​സു​ക​ള്‍ ന​ട​ത്തി​യി​രു​ന്ന ഐ​ടി എ​ഡ്യു​ക്കേ​ഷ​ന്‍ സെ​ന്‍റ​റും. അ​ന്ന് ലാ​ബു​ക​ള​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ലാ​ണ് ഒ​രു​പാ​ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠി​ച്ചി​റ​ങ്ങി​യ​ത്.

പി​ന്നീ​ട് വി​ദ്യാ​ന​ഗ​റി​ല്‍ നി​ന്ന് അ​ല്പ​മ​ക​ലെ ചാ​ല​ക്കു​ന്നി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് സ്വ​ന്ത​മാ​യി അ​നു​വ​ദി​ച്ചു​കി​ട്ടി​യ സ്ഥ​ല​ത്ത് ന​ല്ലൊ​രു കെ​ട്ടി​ട​മാ​യി. തൊ​ട്ട​ടു​ത്ത് ഹോ​സ്റ്റ​ലും പ​ണി​തു. വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ല്‍ തി​ങ്ങി​ഞെ​രു​ങ്ങി നി​ന്നി​രു​ന്ന പ​ഠ​ന​വ​കു​പ്പു​ക​ള്‍​ക്ക് സ്വ​ന്ത​മാ​യി വി​ശാ​ല​മാ​യ ക്ലാ​സ്മു​റി​ക​ളും ലൈ​ബ്ര​റി​യും ലാ​ബു​മൊ​ക്കെ​യാ​യി. ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന ഫ​ര്‍​ണി​ച്ച​റു​ക​ളും കം​പ്യൂ​ട്ട​റു​ക​ളു​മൊ​ക്കെ വ​ന്നു. പ​ക്ഷേ ഇ​തൊ​ക്കെ വ​ന്നു​ക​ഴി​യു​മ്പോ​ഴേ​ക്ക് കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് കോ​ഴ്‌​സി​ന് പ്രി​യം കു​റ​ഞ്ഞ​തി​നാ​ല്‍ വി​ദ്യാ​ർ​ഥി​ക​ള്‍ കു​റ​വാ​യി.

അ​തി​നി​ട​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക്കാ​ര​നാ​യ ഡോ.​ഖാ​ദ​ര്‍ മാ​ങ്ങാ​ട് വി​സി​യാ​യ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ത്യേ​ക താ​ത്പ​ര്യ​പ്ര​കാ​രം ഇ​വി​ടെ എം​ബി​എ കോ​ഴ്‌​സും തു​ട​ങ്ങി. സ​പ്ത​ഭാ​ഷാ സം​ഗ​മ​ഭൂ​മി​യു​ടെ സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വി​വി​ധ ഭാ​ഷ​ക​ളു​ടെ പ​ഠ​ന​ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളും വ​രു​മെ​ന്ന പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി. തൊ​ട്ട​ടു​ത്ത് ഗ​വ. കോ​ള​ജി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന എം​എ ക​ന്ന​ഡ കോ​ഴ്‌​സ് ഇ​ങ്ങോ​ട്ടു മാ​റ്റു​മെ​ന്നും ഇ​ട​യ്ക്ക് പ​റ​ഞ്ഞു​കേ​ട്ടു. പ​ക്ഷേ ഒ​ന്നും ന​ട​ന്നി​ല്ല. എം​ബി​എ​യ്ക്കും കു​ട്ടി​ക​ള്‍ കു​റ​ഞ്ഞു​വ​ന്നു.

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ത​ന്നെ​യു​ള്ള നീ​ലേ​ശ്വ​രം കാ​മ്പ​സി​ല്‍ ഇ​പ്പോ​ഴും എം​സി​എ, എം​ബി​എ കോ​ഴ്‌​സു​ക​ളി​ല്‍ മി​ക്ക​വാ​റും എ​ല്ലാ സീ​റ്റു​ക​ളും നി​റ​ഞ്ഞി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. എ​ന്നാ​ല്‍ അ​വി​ടെ സീ​റ്റ് കി​ട്ടാ​ത്ത കു​ട്ടി​ക​ള്‍ പോ​ലും കാ​സ​ര്‍​ഗോ​ഡേ​ക്ക് വ​രാ​ന്‍ താ​ത്പ​ര്യം കാ​ണി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡി​നെ​ക്കു​റി​ച്ചു​ള്ള ചി​ല മു​ന്‍​വി​ധി​ക​ളാ​ണ് പ്ര​ത്യേ​കി​ച്ചും മ​റ്റു ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ പി​ന്നോ​ട്ടു​വ​ലി​ക്കു​ന്ന​തെ​ന്ന് അ​വ​ര്‍ പ​റ​യു​ന്നു. സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ എം​ബി​എ കോ​ഴ്‌​സി​ന് ഓ​രോ വ​ര്‍​ഷ​വും അ​പേ​ക്ഷ​ക​ര്‍ കൂ​ടു​മ്പോ​ഴാ​ണ് കാ​സ​ര്‍​ഗോ​ഡ് കാ​മ്പ​സി​ല്‍ കു​ട്ടി​ക​ളി​ല്ലാ​തെ കോ​ഴ്‌​സ് ത​ന്നെ നി​ര്‍​ത്തേ​ണ്ടി​വ​ന്ന​ത്.

വി​ദ്യാ​ന​ഗ​റി​ല്‍ നി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് കാ​മ്പ​സ് സ്ഥി​തി​ചെ​യ്യു​ന്ന ചാ​ല എ​ന്ന സ്ഥ​ലം. ഒ​രു കെ​എ​സ്ആ​ര്‍​ടി​സി ബ​സ് മാ​ത്രം രാ​വി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സൗ​ക​ര്യാ​ര്‍​ഥം ഇ​വി​ടേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ഒ​രു ചാ​യ​ക്ക​ട പോ​ലും കാ​ണ​ണ​മെ​ങ്കി​ല്‍ വി​ദ്യാ​ന​ഗ​റി​ലേ​ക്ക് പോ​കേ​ണ്ടി​വ​രും. ഹോ​സ്റ്റ​ല്‍ ഇ​ട​യ്ക്ക് കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് താ​മ​സി​ക്കാ​നാ​യി വാ​ട​ക​യ്ക്ക് കൊ​ടു​ത്തി​രു​ന്നു. ഇ​പ്പോ​ള്‍ അ​വ​ര്‍​ക്ക് സ്വ​ന്തം സം​വി​ധാ​ന​ങ്ങ​ളാ​യ​തോ​ടെ അ​തും ഇ​ല്ലാ​താ​യി. 40 പേ​ര്‍​ക്ക് താ​മ​സി​ക്കാ​വു​ന്ന ഹോ​സ്റ്റ​ലി​ല്‍ ഇ​പ്പോ​ള്‍ ദൂ​ര​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു വ​രു​ന്ന ഏ​താ​നും ബി​എ​ഡ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ മാ​ത്രം താ​മ​സി​ക്കു​ന്നു​ണ്ട്.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു മാ​ത്ര​മ​ല്ല സ​ര്‍​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ര്‍​ക്കും കാ​സ​ര്‍​ഗോ​ഡി​നെ​ക്കു​റി​ച്ച് മു​ന്‍​വി​ധി​ക​ളു​ള്ള​താ​ണ് ഈ ​കാ​മ്പ​സി​നെ ഇ​ങ്ങ​നെ ആ​ര്‍​ക്കും വേ​ണ്ടാ​ത്ത അ​വ​സ്ഥ​യി​ലെ​ത്തി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. നീ​ലേ​ശ്വ​ര​ത്ത് ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ പോ​ലും കാ​സ​ര്‍​ഗോ​ഡ് ന​ട​ക്കി​ല്ലെ​ന്ന രീ​തി​യി​ലാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ര്‍ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​ത്. എ​ല്ലാ​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടും അ​ത് വേ​ണ്ട​തു​പോ​ലെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നോ മ​റ്റു​ള്ള​വ​രെ പ​റ​ഞ്ഞു ബോ​ധ്യ​പ്പെ​ടു​ത്താ​നോ ക​ഴി​യു​ന്നി​ല്ല.

കാ​സ​ര്‍​ഗോ​ഡ് പോ​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​ഫ​ഷ​ണ​ല്‍ കോ​ഴ്‌​സു​ക​ള്‍​ക്ക് സാ​ധ്യ​ത​യി​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യ സ​ര്‍​വ​ക​ലാ​ശാ​ല ഏ​റ്റ​വു​മൊ​ടു​വി​ലാ​യി ഇ​വി​ടെ തു​ളു, അ​റ​ബി​ക് ട്രാ​ന്‍​സ്‌​ലേ​ഷ​ന്‍ വി​ഷ​യ​ങ്ങ​ളി​ല്‍ ഡി​പ്ലോ​മ കോ​ഴ്‌​സു​ക​ള്‍ തു​ട​ങ്ങാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്.

‌ഏ​തു വി​ഷ​യ​ത്തി​ലാ​യാ​ലും ആ​ഴ​ത്തി​ലു​ള്ള പ​ഠ​ന-​ഗ​വേ​ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കേ​ണ്ട സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സി​ല്‍ പി​ജി കോ​ഴ്‌​സ് പോ​ലു​മി​ല്ലാ​തെ ഡി​പ്ലോ​മ മാ​ത്രം തു​ട​ങ്ങു​മ്പോ​ള്‍ അ​തി​ന് കു​ട്ടി​ക​ളെ കി​ട്ടു​മോ എ​ന്ന് കാ​ത്തി​രു​ന്നു കാ​ണേ​ണ്ടി​വ​രും.