കാ​ല്‍​നൂ​റ്റാ​ണ്ടിന്‍റെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ എം​പി​യു​ടെ ഇ​ട​പെ​ട​ലി​ൽ ദ​ളി​ത് കു​ടും​ബ​ത്തി​ന് പ​ട്ട​യം
Wednesday, July 17, 2019 1:57 AM IST
കാ​സ​ര്‍​ഗോ​ഡ്: സ്വ​ന്ത​മാ​യി 10 സെ​ന്‍റ് ഭൂ​മി​യു​ണ്ടാ​യി​രു​ന്നി​ട്ടും പ​ട്ട​യ​മി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ആ​നു​കൂ​ല്യ​ങ്ങ​ളെ​ല്ലാം നി​ഷേ​ധി​ക്ക​പ്പെ​ട്ട ദ​ളി​ത് കു​ടും​ബ​ത്തി​ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യു​ടെ കൈ​ത്താ​ങ്ങ്.
കു​റ്റി​ക്കോ​ല്‍ വെ​ള്ളാ​ള എ​സ്.​ടി കോ​ള​നി​യി​ലെ ശ​ങ്ക​ര​നും കു​ടും​ബ​ത്തി​നു​മാ​ണ് എം​പി​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ര്‍​ന്ന് പ​ട്ട​യം ല​ഭി​ച്ച​ത്.
പ​ത്തു​ സെ​ന്‍റ് സ്ഥ​ല​ത്തി​ന് നേ​ര​ത്തേ ഉ​ണ്ടാ​യി​രു​ന്ന കൈ​വ​ശാ​വ​കാ​ശ രേ​ഖ​ക​ള്‍ ന​ഷ്ട​പ്പെ​ട്ടു​പോ​യ​തി​നെ ത്തു​ട​ര്‍​ന്നാ​ണ് ശ​ങ്ക​ര​നും കു​ടും​ബ​ത്തി​നും സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ലു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത്. ഭൂ​മി​യു​ടെ കൈ​വ​ശാ​വ​കാ​ശ രേ​ഖ ല​ഭി​ക്കു​ന്ന​തി​നാ​യി കാ​ല്‍​നൂ​റ്റാ​ണ്ടു കാ​ല​മാ​യി വി​ല്ലേ​ജ് ത​ലം തൊ​ട്ടു​ള്ള വി​വി​ധ ഓ​ഫീ​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. അ​ധി​കാ​രി​ക​ള്‍ നി​യ​മ​ക്കു​രു​ക്കു​ക​ളു​ടെ നൂ​ലാ​മാ​ല​ക​ള്‍ നി​ര​ത്തി​യ​പ്പോ​ള്‍ നി​സ്സ​ഹാ​യ​നാ​യി മ​ട​ങ്ങാ​നാ​യി​രു​ന്നു എ​ന്നും ശ​ങ്ക​ര​ന്‍റെ വി​ധി.
ചോ​ര്‍​ന്നൊ​ലി​ക്കു​ന്ന ചെ​റ്റ​ക്കു​ടി​ലി​ലാ​ണ് ശ​ങ്ക​ര​നും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത്. വീ​ടി​രി​ക്കു​ന്ന സ്ഥ​ല​ത്തി​ന് രേ​ഖ​യി​ല്ലാ​ത്ത​തി​നാ​ല്‍ വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി പോ​ലും ന​ട​ത്താ​നു​ള്ള അ​നു​മ​തി​യോ പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന സ​ഹാ​യ​മോ ഈ ​കു​ടും​ബ​ത്തി​ന് ല​ഭി​ച്ചി​ല്ല. അ​ര്‍​ബു​ദ​രോ​ഗ ബാ​ധി​ത​യാ​യ ഭാ​ര്യ​യും ഒ​രു മ​ക​നു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന്‍റെ ദു​രി​ത​ക​ഥ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെടു​പ്പ് പ്ര​ചാ​ര​ണ​വേ​ള​യി​ല്‍ പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​ണ് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെടു​ത്തി​യ​ത്. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍​ക്ക് വീ​ണ്ടും നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ ന​ല്‍​കു​ന്ന​തി​നു​ള്ള സ​ഹാ​യ​വും എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ല്‍ തീ​ര്‍​ച്ച​യാ​യും ഈ ​പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ടാ​മെ​ന്ന വാ​ഗ്ദാ​ന​വും അ​ന്നു​ത​ന്നെ ഉ​ണ്ണി​ത്താ​ന്‍ ന​ല്‍​കി​യി​രു​ന്നു.
എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ ആ​ദ്യ​മാ​യി പ​രി​ഗ​ണി​ച്ച പ്ര​ശ്‌​ന​ങ്ങ​ളി​ലൊ​ന്ന് ശ​ങ്ക​ര​ന്‍റേ​താ​യി​രു​ന്നു. എം​പി​യു​ടെ ഇ​ട​പെ​ട​ലു​ണ്ടാ​യ​തോ​ടെ അ​ഴി​യാ​ക്കു​രു​ക്കു​ക​ള്‍ ഓ​രോ​ന്നാ​യി അ​ഴി​ഞ്ഞു. സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്ക് വേ​ഗ​മേ​റി​യ​തോ​ടെ കാ​ല്‍​നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​മാ​യി തേ​ടി​ന​ട​ന്ന പ​ട്ട​യം ശ​ങ്ക​ര​ന്‍റെ കൈ​ക​ളി​ലെ​ത്തി.
കു​റ്റി​ക്കോ​ലി​ല്‍ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന് ന​ല്‍​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ല്‍​വ​ച്ച് എം​പി​യു​ടെ കൈ​യി​ല്‍​നി​ന്നു​ത​ന്നെ നി​റ​ക​ണ്ണു​ക​ളോ​ടെ ശ​ങ്ക​ര​ന്‍ പ​ട്ട​യം ഏ​റ്റു​വാ​ങ്ങി.
ഇ​നി അ​ടു​ത്ത മ​ഴ​ക്കാ​ല​ത്തി​നു മു​മ്പെ​ങ്കി​ലും അ​ട​ച്ചു​റ​പ്പു​ള്ളൊ​രു വീ​ടെ​ന്ന സ്വ​പ്നം സ​ഫ​ല​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ശ​ങ്ക​ര​നും കു​ടും​ബ​വും.