ലൈ​ബ്ര​റി സ​യ​ന്‍​സ് അ​ക്കാ​ദ​മി​ക്ക് ഇ​ന്ന് ത​റ​ക്ക​ല്ലി​ടും
Wednesday, July 17, 2019 1:59 AM IST
കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​നു കീ​ഴി​ല്‍ ജി​ല്ല​യ്ക്ക​നു​വ​ദി​ച്ച ലൈ​ബ്ര​റി സ​യ​ന്‍​സ് അ​ക്കാ​ദ​മി​ക്ക് ഇ​ന്ന് ത​റ​ക്ക​ല്ലി​ടും. വി​ദ്യാ​ന​ഗ​ര്‍ കേ​ന്ദ്രീ​യ​വി​ദ്യാ​ല​യ​ത്തി​നു സ​മീ​പം ഉ​ദ​യ​ഗി​രി​യി​ല്‍ അ​നു​വ​ദി​ച്ച 25 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​വി.​കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ക്കും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​അ​പ്പു​ക്കു​ട്ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന വാ​യ​നാ സ​ര്‍​വേ​യു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ക്കും.
അ​ക്കാ​ദ​മി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യി ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ച ലൈ​ബ്ര​റി സ​യ​ന്‍​സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ല്‍ നി​ന്ന് ഇ​തി​ന​കം ര​ണ്ടു ബാ​ച്ചു​ക​ളി​ലാ​യി 74 പേ​ര്‍ പ​രി​ശീ​ല​നം നേ​ടി പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. അ​ക്കാ​ദ​മി പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ ജി​ല്ല​യി​ല്‍ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​തി​നും വി​വി​ധ ഗ്ര​ന്ഥ​ശാ​ല​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നു​മു​ള്ള കേ​ന്ദ്ര​മാ​യി അ​തി​നെ വി​ക​സി​പ്പി​ക്കു​മെ​ന്ന് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. സെ​പ്റ്റം​ബ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ഗ്ര​ന്ഥ​ശാ​ലാ​സം​ഘം പ്ലാ​റ്റി​നം ജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​ല്‍ സ​ര്‍​വേ ഫ​ല​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.