കെ.​പി.​രാ​ഹു​ലി​ന് വീ​ട് നി​ർ​മി​ക്കാ​ൻ 15 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു
Thursday, July 18, 2019 1:27 AM IST
പി​ലി​ക്കോ​ട്: ഒ​ടു​വി​ൽ സ​ന്തോ​ഷ് ട്രോ​ഫി താ​രം കെ.​പി. രാ​ഹു​ലി​ന്‍റെ വീ​ട് എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​യ്ക്ക്. സം​സ്ഥാ​ന കാ​യി​ക വ​കു​പ്പി​ന്‍റെ മു​ൻ​കൈ​യി​ൽ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ മേ​ൽ​നോ​ട്ട​ത്തി​ലാ​വും വീ​ട് നി​ർ​മാ​ണം. ഇ​തി​നാ​യി ഇ​ന്ന​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്.
കാ​യി​ക വി​ക​സ​ന​നി​ധി​യി​ൽനി​ന്ന് 15 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. രാ​ഹു​ൽ താ​മ​സി​ക്കു​ന്ന പി​ലി​ക്കോ​ട്ടെ ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ടി​ന്‍റെ അ​വ​സ്ഥ 'ദീ​പി​ക' ഈ ​മാ​സം നാ​ലി​ന് വാ​ർ​ത്ത​യാ​യി ന​ൽ​കി​യി​രു​ന്നു. ഒ​ന്ന​ര വ​ർ​ഷ​മാ​യി വീ​ടി​നാ​യി രാ​ഹു​ലി​ന്‍റെ കു​ടും​ബം കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.
പി​ലി​ക്കോ​ട് വി​ല്ലേ​ജി​ൽ വീ​ട് പ​ണി​യാ​ൻ അ​നു​യോ​ജ്യ​മാ​യ റ​വ​ന്യു ഭൂ​മി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. നി​ല​വി​ൽ ഐ​എ​സ്എ​ൽ ലീ​ഗി​ലെ ചെ​ന്നൈ​യി​ൻ എ​ഫ്‌​സി താ​ര​മാ​ണ് രാ​ഹു​ൽ.
2017ൽ ​ബം​ഗാ​ളി​നെ തോ​ൽ​പ്പി​ച്ച് കേ​ര​ളം ട്രോ​ഫി​യി​ൽ മു​ത്ത​മി​ട്ട​പ്പോ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ വാ​ഗ്ദാ​ന​മാ​യി​രു​ന്നു വി​ജ​യി​ച്ച ടീ​മി​ലെ സ​ർ​ക്കാ​ർ-​പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​യി​ല്ലാ​ത്ത​വ​ർ​ക്ക് സ്ഥി​രം ജോ​ലി ന​ൽ​കു​മെ​ന്ന്. ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന രാ​ഹു​ലി​ന് വീ​ട് ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു. ഈ ​വ​ർ​ഷം ഡി​സം​ബ​റി​നു മു​മ്പാ​യി രാ​ഹു​ലി​ന് വീ​ട് നി​ർ​മി​ച്ചു ന​ൽ​ക​ണ​മെ​ന്ന് ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അ​ധി​കൃ​ത​രോ​ട് സം​സ്‌​ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കുക​യാ​ണ്.