കാ​സ​ർ​ഗോ​ഡ് ച​ല​ച്ചി​ത്രോ​ത്സ​വം സെ​പ്റ്റം​ബ​റി​ൽ
Thursday, July 18, 2019 1:27 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡി​നൊ​രി​ടം സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വം സെ​പ്റ്റം​ബ​ർ 13, 14, 15 തീ​യ​തി​ക​ളി​ലാ​യി മു​നിസി​പ്പ​ൽ കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ, വ​നി​താ ഭ​വ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കും. അ​ക്കാ​ദ​മി​ക് അ​വാ​ർ​ഡു​ക​ൾ നേ​ടി​യ​ത​ട​ക്ക​മു​ള്ള ലോ​ക​ഭാ​ഷാ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​വും. ഹ്ര​സ്വ​ചി​ത്ര മ​ത്സ​ര വി​ഭാ​ഗ​വും ഇ​ത്ത​വ​ണ​യു​ണ്ട്. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ​ക്ക് പ്രൈ​സ് മ​ണി, പ്ര​ശ​സ്തി​പ​ത്രം, ഉ​പ​ഹാ​രം എ​ന്നി​വ ന​ൽ​കും. നോ​മി​നേ​ഷ​ൻ നേ​ടു​ന്ന ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​വും. മേ​ള​യോ​ട​നു​ബ​ന്ധി​ച്ചു ഹ്ര​സ്വ​ചി​ത്ര തി​ര​ക്ക​ഥ ര​ച​നാ മ​ത്സ​രം, പു​സ്ത​ക മേ​ള, ചി​ത്രപ്ര​ദ​ർ​ശ​നം, ഫോ​ട്ടോ പ്ര​ദ​ർ​ശ​നം, ഫു​ഡ് ഫെ​സ്റ്റ് തു​ട​ങ്ങി​യ​വും ഉ​ണ്ടാ​വും.