ക​യ്യൂ​ര്‍ ഐ​ടി​ഐ ര​ണ്ടാം ഘ​ട്ട കൗ​ണ്‍​സ​ലി​ംഗ് നാ​ളെ
Thursday, July 18, 2019 1:27 AM IST
ക​യ്യൂ​ര്‍: ഇ.​കെ.​നാ​യ​നാ​ര്‍ മെ​മ്മോ​റി​യ​ല്‍ ഗ​വ. ഐ​ടി​ഐ​യി​ലെ ഈ ​വ​ര്‍​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട കൗ​ണ്‍​സി​ലിംഗ് നാ​ളെ രാ​വി​ലെ എ​ട്ടു മു​ത​ല്‍ ന​ട​ത്തും. കൗ​ണി​സി​ലിം​ഗി​ന് പ​ങ്കെ​ടു​ക്കു​വാ​ന്‍ അ​ര്‍​ഹ​രാ​യ മു​ഴു​വ​ന്‍ പേ​ര്‍​ക്കും എ​സ്എം​എ​സ് അ​യ​ച്ചി​ട്ടു​ണ്ട്. ലി​സ്റ്റ് www.itikayyur.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. അ​ര്‍​ഹ​രാ​യ​വ​ര്‍ ര​ക്ഷി​താ​വി​നോ​ടൊ​പ്പം അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, പ​ക​ര്‍​പ്പ് എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക​ണം ര​ണ്ട് വ​ര്‍​ഷ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന ഫീ​സാ​യി 1270 രൂ​പ​യും ഒ​രു​വ​ര്‍​ഷ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന ഫീ​സാ​യി 950 രൂ​പ​യും അ​ഡ്മി​ഷ​ന്‍ സ​മ​യ​ത്ത് അ​ട​ക്ക​ണം. പാ​സ്‌​പോ​ട്ട് സൈ​സ്‌​ഫോ​ട്ടോ, ആ​ധാ​ര്‍, ബാ​ങ്ക് അ​ക്കൗ​ണ്ട് പാ​സ് ബു​ക്കി​ന്‍റെ പ​ക​ര്‍​പ്പ് എ​ന്നി​വ കൂ​ടി​ക​രു​ത​ണം. ഫോ​ണ്‍ : 04672230980.