ചി​ന്മ​യ യു​വ​കേ​ന്ദ്ര സൈ​ക്കി​ള്‍ റാ​ലി സ​മാ​പ​നം നാ​ളെ കാ​സ​ര്‍​ഗോ​ഡ്
Thursday, July 18, 2019 1:29 AM IST
കാ​സ​ര്‍​ഗോ​ഡ്:​ ല​ഹ​രി​മു​ക്ത സ​മൂ​ഹം, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം എ​ന്നീ സ​ന്ദേ​ശ​ങ്ങ​ളു​യ​ര്‍​ത്തി ചി​ന്മ​യ യു​വ​കേ​ന്ദ്ര​യും ചി​ന്മ​യ വി​ശ്വ​വി​ദ്യാ​പീ​ഠ​വും സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന​ത​ല സൈ​ക്കി​ള്‍ റാ​ലി നാ​ളെ കാ​സ​ര്‍​ഗോ​ട്ട് സ​മാ​പി​ക്കും.
ജൂ​ലൈ എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നാ​ണ് റാ​ലി ആ​രം​ഭി​ച്ച​ത്. 15 പേ​രാ​ണ് ജാ​ഥാം​ഗ​ങ്ങ​ളാ​യു​ള്ള​ത്. സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജ​യിം​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ര്‍ മാ​ത്യു കു​ര്യ​ന്‍, സ്വാ​മി മി​ത്രാ​ന​ന്ദ സ​ര​സ്വ​തി എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കാ​സ​ര്‍​ഗോ​ഡ് ചി​ന്മ​യ മി​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ.​കെ.​നാ​യ​ര്‍, സെ​ക്ര​ട്ട​റി കെ.​ബാ​ല​ച​ന്ദ്ര​ന്‍, വി.​ജി.​ശ്രീ​കു​മാ​ര്‍, ശി​വ​രാ​ജ് കെ.​റാ​വു, പി.​പ്രി​യ​ങ്ക എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.