തൃ​ക്ക​രി​പ്പൂ​രി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി
Thursday, July 18, 2019 1:29 AM IST
തൃ​ക്ക​രി​പ്പൂ​ർ: പ​രി​ഹാ​ര​മി​ല്ലാ​തെ നീ​ണ്ട ടൗ​ണി​ലേ​യും പ​രി​സ​രപ്ര​ദേ​ശ​ത്തേ​യും രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സ​മ​ഗ്ര ട്രാ​ഫി​ക് പ​രി​ഷ്കാ​രം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള​വ​രു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ച് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കു​ന്ന​തി​നാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ഫൗ​സി​യ അ​ധ്യ​ക്ഷ​യും അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​എ. സ​ജി​ത്ത്കു​മാ​ര്‍ ക​ണ്‍​വീ​ന​റു​മാ​യി ക​മ്മ​ിറ്റി രൂ​പീ​ക​രി​ച്ചു. ടൗ​ണി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ ത​ല​ങ്ങും വി​ല​ങ്ങു​മു​ള്ള പാ​ർ​ക്കിം​ഗ് യോ​ഗ​ത്തി​ൽ പ്ര​ധാ​ന ച​ർ​ച്ച​യാ​യി. നി​ല​വി​ൽ തൃ​ക്ക​രി​പ്പൂ​ർ ബ​സ്‌സ്റ്റാ​ൻഡിലേ​ക്ക് ബ​സു​ക​ൾ ക​യ​റി ഇ​റ​ങ്ങു​ന്ന​ത് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​ണ്.
റ​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലേ​ക്കു​ള്ള പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തേ​യും വ​ട​ക്കേ കൊ​വ്വ​ൽ റോ​ഡി​ലേ​ക്കു​ള്ള കി​ഴ​ക്ക് ഭാ​ഗ​ത്തേ​യും റോ​ഡി​ൽ പ​ല​പ്പോ​ഴും അ​പ​ക​ടം വി​ളി​ച്ചു വ​രു​ത്തു​ന്നു.
വെ​ള്ളാ​പ്പ് റോ​ഡ് ജം​ഗ്‌​ഷ​ൻ മു​ത​ൽ നെ​ഹ്റു സ്തൂ​പം വ​രെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​താ​യി ച​ർ​ച്ച​യി​ൽ എ​ല്ലാ​വ​രും പ​റ​ഞ്ഞു. ത​ങ്ക​യം മു​ക്ക്, ന​ട​ക്കാ​വ്-വ​ട​ക്കേ കൊ​വ്വ​ൽ റോ​ഡി​ലേ​ക്കു​ള്ള ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ര​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​വു​ന്നു. ടൗ​ണി​ലെ ഓ​വുചാ​ലി​ന് മൂ​ടി​യി​ല്ലാ​ത്ത​ത് വ​ഴി​യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ പെ​ടാ​ൻ ഇ​ട​യാ​ക്കു​ന്നു. തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്നുവ​ന്നു.
നി​ല​വി​ലു​ള്ള ഗ​താ​ഗ​ത​പ്ര​ശ്ന​ങ്ങ​ളും അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേശ​ങ്ങ​ളു​മ​ട​ങ്ങു​ന്ന റി​പ്പോ​ര്‍​ട്ട് പ​ത്ത് ദി​വ​സ​ത്തി​ന​കം ക​മ്മി​റ്റി സ​മ​ര്‍​പ്പി​ക്കും. തു​ട​ർ​ന്നാ​ണ് പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കു​ക. ഇ​ത് സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ വി.​പി. ഫൗ​സി​യ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​എം​വി കെ.​എ. സ​ജി​ത്ത്കു​മാ​ര്‍, വി.​കെ. ബാ​വ, കെ. ​റീ​ത്ത, എ.​ജി. സ​റീ​ന, സി. ​ര​വി, സ​ത്താ​ര്‍​വ​ട​ക്കു​മ്പാ​ട്, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍, എം. ​സ​ജേ​ഷ്, എ.​ജി. നൂ​റു​ൽ അ​മീ​ൻ, കെ. ​ശ്രീ​ധ​ര​ൻ, കെ.​വി. ജോ​സ​ഫ്, എ.​വി. സു​ധാ​ക​ര​ൻ, ഇ.​വി. ദാ​മോ​ദ​ര​ന്‍, കെ. ​ബാ​ല​ച​ന്ദ്ര​ന്‍, ടി. ​പ​ത്മ​നാ​ഭ​ന്‍, ക​പ്പ​ച്ചേ​രി​ജ​നാ​ര്‍​ദന​ന്‍, എ.​ജി. അ​മീ​ൻ, എം.​പി. വി​നീ​ഷ്, എം. ​ഷം​സീ​ര്‍, പി.​വി. ഗോ​പാ​ല​ൻ, ഇ. ​നാ​രാ​യ​ണ​ൻ, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജോ​ഷി​ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.