ഇ​ല​ക്ക​റി​യു​ടെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തി "താ​ളും ത​ക​രേം'
Thursday, July 18, 2019 1:29 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വി​ള​ർ​ച്ച​യ്ക്കെ​തി​രെ (അ​നീ​മി​യ) ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ഹൊ​സ്ദു​ർ​ഗ് ജി​എ​ച്ച്എ​സ്എ​സി​ലെ സോ​ഷ്യ​ൽ വ​ർ​ക്ക് ക്ലാ​സും നാ​ഷ​ണ​ൽ​ഹെ​ൽ​ത്ത് മി​ഷ​ൻ രാ​ഷ്ട്രീ​യ കി​ഷോ​ർ സ്വാ​സ്ഥ്യ കാ​ര്യ​ക്ര​മി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന താ​ളും ത​ക​രേം-​ഇ​ല​ക്ക​റി മേ​ള ശ്ര​ദ്ധേ​യ​മാ​യി.
ഇ​ല​ക്ക​റി​ക​ളു​ടെ നാ​നൂ​റി​ല​ധി​കം വി​ഭ​വ​ങ്ങ​ൾ വി​ദ്യാ​ർ​ഥിക​ൾ സ്വ​ന്തം വീ​ടു​ക​ളി​ൽനി​ന്ന് ഒ​രു​ക്കി പ്ര​ദ​ർ​ശി​പ്പി​ച്ചു, വ​ള​രെ അ​പൂ​ർ​വ​മാ​യ കു​റു​ന്തൂ​ട്ടി അ​ട, ക​റ്റാ​ർ​വാ​ഴ ജ്യൂ​സ്, തു​ള​സി ജ്യൂ​സ്, പൊ​ന്നാ​ങ്ക​ണ്ണി ചോ​റ്, മു​രി​ങ്ങ​യി​ല പാ​യ​സം, ചേ​ന​ത്ത​ണ്ട​ൻ അ​ച്ചാ​ർ, പ്ലാ​വി​ല തോ​ര​ൻ, ക​റി​വേ​പ്പി​ല പു​ട്ട് എ​ന്നി​ങ്ങ​നെ 400ൽ ​പ​രം ഇ​ല വി​ഭ​വ​ങ്ങ​ളാ​ണ് വി​ദ്യാ​ർ​ഥിക​ൾ ഒ​രു​ക്കി​യ​ത്.
ന​ഗ​ര​സ​ഭ ക​ൗൺ​സി​ല​ർ എ​ച്ച്.​റം​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ല​ക്ക​റി പ്ര​ദ​ർ​ശ​നം മു​ഖ്യാ​ധ്യാ​പ​ക​ൻ എം.​വി.​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ എ.​വി.​സു​രേ​ഷ്ബാ​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​നു അ​ര​വി​ന്ദ്, സു​നി​ൽ​കു​മാ​ർ, ഡോ.​വി.​ബി.​അ​നീ​ഷ്ബാ​ബു‌, രാ​ജേ​ഷ്, പ്ര​ഭി​ജി​ത്ത് എ​ന്നി​വ​ർ പ്രസംഗിച്ചു.