കൊ​ന്ന​ക്കാ​ട്ടേയ്ക്ക് പോന്നാട്ടെ, വെള്ളത്തിൽ ചാടാം...
Friday, July 19, 2019 1:30 AM IST
കൊ​ന്ന​ക്കാ​ട്: മ​ഴ​യെ അ​റി​യാ​ന്‍, ആ​സ്വദി​ക്കാ​ന്‍, അ​നു​ഭ​വി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ കാ​ത്ത് മ​ല​യോ​ര​ത്തെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. കൊ​ന്ന​ക്കാ​ട് വ​ന്നാ​ൽ ര​ണ്ടു​ണ്ട് കാ​ര്യം. അ​ച്ച​ന്‍​ക​ല്ല് വെ​ള്ള​ച്ചാ​ട്ട​വും മ​ഞ്ചു​ച്ചാ​ല്‍ തൂ​വ​ല്‍​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​വും മ​നം​നി​റ​യെ ക​ണ്ടാ​സ്വ​ദി​ക്കാം.

മ​ഴ​യു​ടെ കു​റ​വൊ​ന്നും മ​ല​യോ​ര​ത്തെ ഈ ​വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​ടെ ശ​ക്തി ഒ​ട്ടും കു​റ​ച്ചി​ട്ടി​ല്ല. അ​വ​ധി​ദി​വ​സ​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക​ളു​ടെ ഒ​ഴു​ക്കാ​ണ് ഇ​വി​ടേ​ക്ക്. കൊ​ന്ന​ക്കാ​ട് നി​ന്ന് മ​ഞ്ചു​ച്ചാ​ൽ റൂ​ട്ടി​ലൂ​ടെ മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ സ​ഞ്ചാ​രി​ച്ചാ​ല്‍ അ​ച്ച​ന്‍​ക​ല്ലി​ലെ​ത്താം.

മ​തി​യാ​വോ​ളം വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ ആ​സ്വ​ദി​ച്ച് വീ​ണ്ടും മ​ഞ്ചു​ച്ചാ​ല്‍ റൂ​ട്ടി​ലൂ​ടെ​യു​ള്ള യാ​ത്ര മു​ന്നോ​ട്ട് നാ​ലു​കി​ലോ​മീ​റ്റ​ര്‍ കൂ​ടി തു​ട​ര്‍​ന്നാ​ല്‍ മ​ഞ്ചു​ച്ചാ​ല്‍ തൂ​വ​ല്‍​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടു​ത്തെ​ത്താം. അ​ച്ച​ന്‍​ക​ല്ലി​ലേ​ക്ക് വ​ണ്ടി​യി​ല്‍ വ​ന്നി​റ​ങ്ങാ​മെ​ങ്കി​ല്‍ തൂ​വ​ല്‍​പ്പാ​റ​യി​ലേ​ക്ക് എ​ത്താ​ന്‍ കൊ​ടും​വ​ന​ത്തി​ലൂ​ടെ കു​റ​ഞ്ഞ​ത് അ​ര​ക്കി​ലോ​മീ​റ്റ​ര്‍ എ​ങ്കി​ലും ന​ട​ക്ക​ണം. ട്ര​ക്കിം​ഗ് ഇ​ഷ്ട​മു​ള്ള​വ​ര്‍​ക്കാ​ണ് ഈ ​യാ​ത്ര ആ​സ്വാ​ദ്യ​ക​ര​മാ​കു​ക. മ​ഞ്ചു​ച്ചാ​ല്‍ വ​നാ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്നു​ള്ള തൂ​വ​ല്‍​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം സ​ഞ്ചാ​രി​ക​ളെ കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​മാ​ണ് ഈ ​ര​ണ്ടു സ്ഥ​ല​ങ്ങ​ളു​ടെ​യും പ്ര​ധാ​ന പ്ര​ശ്‌​നം. ഇ​വി​ടേ​ക്ക് എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പി​ക്കാ​നാ​യാ​ല്‍ അ​ച്ച​ന്‍​ക​ല്ലി​ലേ​ക്ക് കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​നാ​കും.

ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം ന​യ​നാ​ന​ന്ദ​ക​ര​മാ​യ കാ​ഴ്ച​ക​ൾ സ​മ്മാ​നി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ്. കോ​ട്ട​ഞ്ചേ​രി മ​ല​നി​ര​ക​ളെ​ക്കു​റി​ച്ച് ലോ​ക പ്ര​ശ​സ്ത ടൂ​റി​സം മാ​ഗ​സി​നാ​യ ലോ​ൺ​ലി പ്ലാ​ന​റ്റി​ൽ വി​വ​ര​ണം വ​ന്നി​ട്ടു​ണ്ട്. ഇ​ട​ക്കാ​ന​ത്തി​ന് സ​മീ​പം വ​ന​ത്തി​നു​ള്ളി​ൽ തേ​ൻ​വ​രി​ക്ക​ല്ല് വെ​ള്ള​ച്ചാ​ട്ടം ആ​രെ​യും ആ​ക​ർ​ഷി​ക്കും. നൂ​റ​ടി ഉ​യ​ര​ത്തി​ൽനി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം താ​ഴേ​ക്ക് പ​തി​ക്കു​ന്ന കാ​ഴ്ച ക​ണ്ണി​നെ കു​ളി​ര​ണി​യി​ക്കും. ഇ​തെ​ല്ലാം സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ട​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട​തു​ണ്ട്.