സാ​മൂ​ഹ്യവിരുദ്ധരുടെ ക​ളി അ​ഗ്നി​ശ​മ​നസേ​ന​യോ​ടും
Friday, July 19, 2019 1:32 AM IST
കാ​ഞ്ഞ​ങ്ങാ​ട്: നാ​ടി​നും നാ​ട്ടാ​ർ​ക്കും ര​ക്ഷ​ക​രാ​കു​ന്ന അ​ഗ്നി​ശ​മ​നസേ​ന​യെ തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കി ക​ളി​പ്പി​ക്കു​ന്ന​ത് ചി​ല​ർ​ക്ക് വി​നോ​ദം. ക​ഴി​ഞ്ഞദി​വ​സം പു​ല​ർ​ച്ചെ 1.30ന് ​കാ​ഞ്ഞ​ങ്ങാ​ട് അ​നി​ശ​മ​ന സേ​ന​യെ തീ ​തീ​റ്റി​ച്ച വി​രു​ത​നെ തേ​ടി പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങി. ക​ഴി​ഞ്ഞദി​വ​സം പു​ല​ർ​ച്ചെ വ​ന്ന കോ​ൾ മീ​നാ​പ്പീ​സി​നു സ​മീ​പ​ത്തെ വീ​ട്ടി​ലെ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടി​നു തീ ​പി​ടി​ച്ചു​വെ​ന്നാ​യി​രു​ന്നു. വി​ളി​ച്ച ന​മ്പ​റി​ലേ​ക്ക് തി​രി​ച്ചു​വി​ളി​ച്ച് കാ​ര്യം ഉ​റ​പ്പ് വ​രു​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗങ്ങ​ൾ സ്ഥ​ല​ത്തേ​ക്കു കു​തി​ച്ചു. വ​ഴി​കാ​ട്ടാ​നാ​യി റോ​ഡ​രികി​ൽ കാ​ത്തുനി​ൽ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ ആ​ളെ കാ​ണാ​നേ​യി​ല്ല. പാ​തി​രാ​ത്രി​യി​ൽ ആ​രോ​ട് ചോ​ദി​ക്കാ​ൻ. കോ​ൾ വ​ന്ന ന​മ്പ​റി​ലേ​ക്കു വി​ളി​ച്ച​പ്പോ​ൾ ഫോ​ൺ സ്വി​ച്ച് ഓ​ഫ് എ​ന്നാ​ലും സേ​ന പി​ൻവാ​ങ്ങി​യി​ല്ല. മു​ന്നി​ൽക്ക​ണ്ട റോ​ഡി​ലൂ​ടെ ത​ല​ങ്ങും വി​ല​ങ്ങും ഓ​ടി. സേ​നാം​ഗ​ങ്ങ​ൾ ചി​ല​ർ വാ​ഹ​ന​ത്തി​നു മു​ക​ളി​ൽ ക​യ​റിനി​ന്ന് അ​ക​ലെ​യെ​ങ്ങാ​നും തീ ​പ​ട​രു​ന്നു​ണ്ടോ​യെ​ന്ന് ശ്ര​ദ്ധി​ച്ചു. ചി​ല​ർ ഗ്യാ​സി​ന്‍റെ മ​ണം പി​ടി​ച്ച് ഓ​ടി. പാ​തി​രാ​ത്രി മ​ണി​ക്കൂ​റോ​ളം അ​ല​ഞ്ഞാ​ണ് സേ​നാം​ഗ​ങ്ങ​ൾ തി​രി​ച്ചെ​ത്തി​യ​ത്.​ ജ​ന​ങ്ങ​ളെ​യും സ്വ​ത്തി​നേ​യും സം​ര​ക്ഷി​ക്കാ​നു​ള്ള അ​ഗ്നി​ശ​മ​ന സേ​ന​യെ പ​റ്റി​ക്കു​ന്ന​ത് കാ​ഞ്ഞ​ങ്ങാ​ടി​ന്‍റെ തീ​ര​ദേ​ശ മേ​ഖ​ല​യി​ലു​ള്ള ചി​ല വി​രു​ത​ന്മാ​രു​ടെ ഹോ​ബി​യാ​ണ്. രാ​ത്രി മു​ട​ങ്ങാ​തെ ഫ​യ​ർ​സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ക്കു​ന്ന​താ​ണ് മ​റ്റൊ​രു വി​നോ​ദം. എ​ന്നാ​ലും ഫോ​ൺ അ​റ്റ​ന്‍റ് ചെ​യ്യാ​തി​രി​ക്കാ​നാ​കി​ല്ല​ല്ലോ- ഒ​രു അ​ഗ്നി​ശ​മ​ന സേ​നാം​ഗം പ​റ​യു​ന്നു.​ക​ഴി​ഞ്ഞ ദി​വ​സം പ​റ്റി​ച്ച വി​രു​ത​നെ ക​ണ്ടെ​ത്താ​ൻ ത​ന്നെ പോ​ലീ​സും മൊ​ബൈ​ൽ ന​മ്പ​റ​ട​ക്കം ഫ​യ​ർ​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഹൊ​സ്ദു​ർ​ഗ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.