ആ​ത്മീ​യ-​ഭൗ​തി​ക വ​ള​ർ​ച്ച​യ്ക്ക് അ​ജ​പാ​ല​ന​ദൗ​ത്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം:​ മാ​ർ പ​ണ്ടാ​ര​ശേ​രി​ൽ
Friday, July 19, 2019 1:32 AM IST
രാ​ജ​പു​രം: സ​ഭ​യെ​യും വി​ശ്വാ​സ​സ​മൂ​ഹ​ത്തെ​യും ആ​ത്മീ​യ​മാ​യും ഭൗ​തി​ക​മാ​യും വ​ള​ര്‍​ത്തു​വാ​ന്‍ സ​ഭാ​പ്ര​തി​നി​ധി​ക​ള്‍ ത​ങ്ങ​ളു​ടെ അ​ജ​പാ​ല​ന​ദൗ​ത്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേരി​ല്‍. രാ​ജ​പു​രം ഫൊ​റോ​ന അ​ജ​പാ​ല​ന മാ​ര്‍​ഗരേ​ഖ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി ചേ​ര്‍​ന്ന പാ​രി​ഷ് കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളു​ടെ​യും വി​വി​ധ ക​മ്മീ​ഷ​നു​ക​ളു​ടെ​യും സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​ഭ​യു​ടെ പ്രേ​ഷി​ത ചൈ​ത്യ​ന്യം എ​ല്ലാ വി​ശ്വാ​സി​ക​ളി​ലും എ​ത്തി​ക്കു​ക​യെ​ന്ന​ത് ന​മ്മു​ടെ ക​ട​മ​യാ​ണെ​ന്നും ന​മ്മു​ടെ ആ​ത്മീയ ശു​ശ്രൂ​ഷ​ക​ള്‍ ല​ക്ഷ്യ​ത്തി​ല്‍ എ​ത്ത​ണ​മെ​ങ്കി​ല്‍ അ​ജ​പാ​ല​ന ക​ര്‍​മ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ്രീ​പു​രം പാ​സ​റ്റ​റൽ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​ജോ​സ് നെ​ടു​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൊ​ട്ടോ​ടി സെ​ന്‍റ് ആ​ന്‍​സ് പ​ള്ളി വി​കാ​രി ഫാ.​ഷാ​ജി മേ​ക്ക​ര മേ​ഡ​റേ​റ്റ​റാ​യി​രു​ന്നു. രാ​ജ​പു​രം ഫൊ​റോ​നാ വി​കാ​രി ഫാ.​ജോ​ര്‍​ജ് പു​തു​പ​റ​മ്പി​ല്‍ സ്വാ​ഗ​ത​വും പാ​സ്റ്റ​ര്‍ കൗ​ണ്‍​സി​ല്‍ അം​ഗം ജി​ജി കി​ഴ​ക്കേ​പ്പു​റ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.